മില്ലി മോഹന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റായേക്കും; കെ.കെ. നവാസ് വൈസ് പ്രസിഡന്റ്

കോടഞ്ചേരിയില്‍ 6822 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മില്ലി മോഹന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു നാദാപുരത്ത് നിന്ന് നവാസിന്റെ വിജയം. 16,615 വോട്ടിന്റെ ഭൂരിപക്ഷത്തില്‍.

author-image
Biju
New Update
malli

കോഴിക്കോട്: ജില്ലാ പഞ്ചായത്തില്‍ കോടഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നുള്ള മില്ലി മോഹന്‍ കൊട്ടാരത്തില്‍ പ്രസിഡന്റാകും. ചരിത്രത്തിലാദ്യമായാണ് കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തിയത്. ജില്ലാ പഞ്ചായത്ത് രൂപീകരിച്ച ശേഷം ഒരിക്കല്‍ പോലും യു.ഡി.എഫിന് അധികാരം ലഭിച്ചിട്ടില്ല.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയും നാദാപുരം ഡിവിഷന്‍ അംഗവുമായ കെ.കെ. നവാസാണ് വൈസ് പ്രസിഡന്റായേക്കുക.

മുന്നണി ധാരണപ്രകാരമാണ് വൈസ് പ്രസിഡന്റ് സ്ഥാനം മുസ്‌ലിം ലീഗിന് മാറ്റിവെച്ചത്. വ്യാഴാഴ്ച ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

മൂന്നു പതിറ്റാണ്ടിന്റെ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇക്കുറി എല്‍.ഡി.എഫ് കളത്തിലിറങ്ങിയത്. എന്നാല്‍ അപ്രതീക്ഷിത തിരിച്ചടിയില്‍ പതറി. ഇത്തവണ 13 സീറ്റുകളിലൊതുങ്ങി എല്‍.ഡി.എഫിന്റെ പ്രകടനം.