/kalakaumudi/media/media_files/2025/10/09/pp-2025-10-09-19-03-32.jpg)
തിരുവനന്തപുരം: പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ സഭയില്‍ നടത്തിയ പരാമര്‍ശം ഭിന്നശേഷിക്കാരെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് ആരോപിച്ച് പ്രതിപക്ഷം. സഭയില്‍ കേട്ടലറയ്ക്കുന്ന വാക്കുകളാണുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. 'രണ്ടു കയ്യും ഇല്ലാത്ത ആള്‍ ചന്തിയില്‍ ഉറുമ്പു കയറിയാല്‍ അനുഭവിക്കുന്ന ഗതിയിലാണ് പ്രതിപക്ഷം ഇവിടെ നില്‍ക്കുന്നത്' എന്ന ചിത്തരഞ്ജന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.
പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ ഭിന്നശേഷിക്കാരെ അപമാനിച്ചുകൊണ്ടാണ് സംസാരിച്ചതെന്നും വളരെ നിലവാരം കുറഞ്ഞ പരാമര്‍ശമാണ് നടത്തിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എം.ബി.രാജേഷും പി.രാജീവും പ്രതിപക്ഷത്തെ അപമാനിച്ചു. മന്ത്രിയുടേയും എംഎല്‍എയുടെയും കേട്ടാലറയ്ക്കുന്ന വാക്കുകള്‍ സ്പീക്കര്‍ കേട്ടുകൊണ്ടിരുന്നുവെന്നും വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടി. ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രതിഷേധമുയര്‍ത്തി സഭ വിട്ടിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
