വന്‍ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

ഈ തുകയ്ക്ക് പകരമായി അഞ്ച് ഏക്കര്‍ ഭൂമി പകരമായി നല്‍കാമെന്ന് എം എച്ച് ടി വാഗ്ദാനം നല്‍കിയെങ്കിലും അത് നടപ്പിലായിരുന്നില്ല. ഇതോടെയാണ് കടുത്ത തീരുമാനം കെഎസ് ഇബി സംസ്ഥാന ഓഫീസ് എടുത്തത്.

author-image
Biju
New Update
kseb

കൊച്ചി: കൊച്ചിയിലെ പൊതുമേഖല സ്ഥാപനമായ എച്ച് എം ടിയുടെ പ്രവര്‍ത്തനം അനിശ്ചിത അവസ്ഥയില്‍. കമ്പനി 30 കോടി രൂപ കുടിശ്ശിക വരുത്തിയതോടെ കെ എസ് ഇ ബി വൈദ്യുതി വിച്ഛേദിച്ചതിന് പിന്നാലെയാണ് ഈ സാഹചര്യം. 

ഈ തുകയ്ക്ക് പകരമായി അഞ്ച് ഏക്കര്‍ ഭൂമി പകരമായി നല്‍കാമെന്ന് എം എച്ച് ടി വാഗ്ദാനം നല്‍കിയെങ്കിലും അത് നടപ്പിലായിരുന്നില്ല. ഇതോടെയാണ് കടുത്ത തീരുമാനം കെഎസ് ഇബി സംസ്ഥാന ഓഫീസ് എടുത്തത്. നിലവില്‍ യന്ത്രസാമഗ്രികളുടെ ഭാഗികമായ നിര്‍മ്മാണം മാത്രമാണ് കന്പനിയില്‍ നടക്കുന്നത്. കമ്പനിയുടെ കെടുകാര്യസ്ഥതയ്ക്ക് എതിരെ യൂണിയനുകള്‍ രംഗത്തെത്തി.