/kalakaumudi/media/media_files/2025/11/10/ldf-2025-11-10-17-11-09.jpg)
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ചു. 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഘടകകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയശേഷം അടുത്തദിവസം പ്രഖ്യാപിക്കും.
70 സീറ്റുകളില്‍ സിപിഎം മത്സരിക്കും. 17 സീറ്റുകളില്‍ സിപിഐയും മൂന്ന് സീറ്റുകളില്‍ വീതം കേരള കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും മത്സരിക്കും. ജനതാദള്‍ എസ്- 2, ഐഎന്‍എല്‍- 1, കോണ്‍ഗ്രസ് എസ്- 1, എന്‍സിപി- 1, കേരള കോണ്‍ഗ്രസ് ബി- 1, ജനാധിപത്യ കേരള കോണ്‍ഗ്രസ്- 1, ജെഎസ്എസ്-1 എന്നിങ്ങനെയാണ് മറ്റ് ഘടകകക്ഷികളുടെ കക്ഷിനില.
യുവത്വവും പരിചയസമ്പന്നതയും ചേര്‍ന്ന സ്ഥാനാര്‍ഥികളെയാണ് എല്‍ഡിഎഫ് അവതരിപ്പിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥികളില്‍ 30 വയസിന് താഴെയുള്ളവര്‍ 13 പേരുണ്ട്. 40 വയസിന് താഴെയായി 12 പേരും.
സമൂഹത്തിന്റെ വിവിധമേഖലകളില്‍ ഇടപെടുന്നവരാണ് സ്ഥാനാര്‍ഥികളെന്ന് വി ജോയ് പറഞ്ഞു. തിരുവനന്തപുരം ഇന്ന് കാണുന്നവിധത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതും പൂര്‍ത്തീകരിച്ചതും എല്‍ഡിഎഫാണ്. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തിലേക്ക് തിരുവനന്തപുരം കോര്‍പറേഷനെ മാറ്റിയെടുക്കാനായി. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം ഉറപ്പാണെന്നും വി ജോയ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
