/kalakaumudi/media/media_files/2025/09/13/vizhinjam-2025-09-13-16-01-25.jpg)
വിഴിഞ്ഞം :കടലപകടങ്ങളിൽപെടുന്ന മൽസ്യത്തൊഴിലാളികളെയും അവരുടെ വള്ളങ്ങളെയും രക്ഷപ്പെടുത്തി കരയിലെത്തിക്കുന്ന ലൈഫ് ഗാർഡുകൾക്ക് ശമ്പളം നൽകാതെ ഫിഷറീസ് വകുപ്പ് .താത്കാലിക വിഭാഗത്തിൽപ്പെടുത്തി പണിയെടുപ്പിക്കുന്ന ലൈഫ് ഗാർഡുകൾക്ക് കഴിഞ്ഞ മൂന്നു മാസമായി ശമ്പളം നൽകിയിട്ടില്ലെന്നും ഇതേക്കുറിച്ചു ഇവർ നടത്തിയ അന്യോഷണത്തിൽ ഫണ്ടില്ലെന്ന് പറഞ്ഞു മടക്കി അയച്ചെന്നുമാണ് പരാതി .അതേസമയം ഫിഷറീസ് വകുപ്പിന് കീഴിലുള്ള സീറെസ്ക്യൂ ഗാർഡ് എന്ന വിഭാഗത്തിലുള്ള ജീവനക്കാർക്ക് കൃത്യമായി അവരുടെ ശമ്പളം നൽകുന്നുണ്ട് .ഫിഷറീസിന്റെ വിഴിഞ്ഞം അസി .ഡയറക്ടറുടെ കീഴിലാണ് രണ്ടു വിഭാഗം ലൈഫ്ഗാർഡുകളും പ്രവർത്തിക്കുന്നത് .