ഇടതുമുന്നണിയുടെ പോലീസ് നയത്തിൽ ഇടിമുറികൾ ഇല്ല,ലോക്കപ്പ് മർദ്ദനങ്ങൾ ഇല്ല,അതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മന്ത്രി കെ രാജന്‍

സർക്കാർ നയത്തിന് വിപരീതമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടിവരും

author-image
Devina
New Update
rajan


ആലപ്പുഴ:കേരളത്തിലെ എൽഡിഎഫ് സർക്കാരിൽ ഒരു പോലീസ് നയമുണ്ടെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.  വിദ്യാർത്ഥി യുവജന നേതാക്കളെ ഒക്കെ ക്രൂരമായി മർദ്ദിക്കുന്ന പോലീസ് നയമല്ല എൽഡിഎഫിന്‍റേത്.എൽഡിഎഫ് സർക്കാരിന്‍റെ  പ്രഖ്യാപിത പോലീസ് നയത്തിൽ ഇടിമുറികൾ ഇല്ല, ലോക്കപ്പ് മർദ്ദനങ്ങൾ ഇല്ല സർക്കാർ നയത്തിന് വിപരീതമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടിവരും സിപിഐ കൂടി ചേർന്ന് തയ്യാറാക്കിയതാണ് ഇടതുപക്ഷത്തിന്‍റെ  പോലീസ് നയം ഇങ്ങനെ തയ്യാറാക്കിയ പോലീസ് നയം വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോകണം എന്നാണ് സിപിഐയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ പുറത്തുവന്ന പരാതികൾ പലവിധത്തിൽ ഉണ്ട് ഈ സർക്കാരിന്‍റെ  കാലത്ത് മാത്രമല്ല യുഡിഎഫ് സർക്കാരിന്‍റെ  കാലത്ത് നടന്ന മർദ്ദനങ്ങളുടെ പരാതികൾ ഉണ്ട് പൊലീസ് നയത്തിൽ വിട്ടുവീഴ്ച പാടില്ല ഈ സർക്കാരിന്‍റെ  കീഴിൽ പോലീസിൽ ജോലി ചെയ്യണമെങ്കിൽ ഉദ്യോഗസ്ഥർ സർക്കാരിന്‍റെ  പോലീസ് നയം കൃത്യമായി പാലിക്കണം പോലീസ് നയം പാലിക്കണമെന്നത് ഉദ്യോഗസ്ഥർക്ക് നൽകുന്ന കർശന മുന്നറിയിപ്പ് തന്നെയാണ് പൊലീസിനെതിരെ പരാതി ഉയരുന്ന സാഹചര്യം ഗൗരവമുള്ളതാണ്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകണം പോലീസിനെതിരെ ഉയർന്നുവരുന്ന പരാതികളെ കുറിച്ച് കൃത്യമായ അന്വേഷണം ഉണ്ടാവണം ,പൊതു സമൂഹത്തിന്റെ മുന്നിൽ പുകമറ ഉണ്ടാകാൻ പാടില്ല സർക്കാർ നേരിട്ട് ഇടപെടേണ്ട ഘട്ടമുണ്ടായാൽ ഇടപെടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു