പെരിയാറിലെ മത്സ്യക്കുരുതി: ശാസ്ത്രീയ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍നടപടിയെന്ന് മന്ത്രി

മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണം രാസമാലിന്യമാണോ ജൈവ മാലിന്യമാണോ എന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പഠനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഏതെങ്കിലും തരത്തില്‍ രാസമാലിന്യ സാന്നിധ്യം കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

author-image
Rajesh T L
New Update
periyar

Minister Rajeev on Periar Pollution

Listen to this article
0.75x 1x 1.5x
00:00 / 00:00

പെരിയാറില്‍ മത്സ്യക്കുരുതിയില്‍ ശാസ്ത്രീയ റിപ്പാര്‍ട്ടുകള്‍ അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണം രാസമാലിന്യമാണോ ജൈവ മാലിന്യമാണോ എന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പഠനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഏതെങ്കിലും തരത്തില്‍ രാസമാലിന്യ സാന്നിധ്യം കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തീരുമാനം.ഒരു തരത്തിലും മലിനീകരണം ഉണ്ടാകരുതെന്നാണ് വ്യവസായ വകുപ്പിന്റെ നിലപാടെന്നും  നഷ്ടം നികത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Periar Pollution