പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കണം: ജി.സുധാകരന് ഉപദേശവുമായി സജി ചെറിയാന്‍

പ്രശ്‌നങ്ങള്‍ തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാന്‍ തയാറാണ്. അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കില്ല.

author-image
Biju
New Update
SAJI CHERIYAN

തിരുവനന്തപുരം: ജി.സുധാകരന്‍ പാര്‍ട്ടിയുമായി ചേര്‍ന്നു പോകണമെന്ന് മന്ത്രി സജി ചെറിയാന്‍. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കണം. 

പ്രശ്‌നങ്ങള്‍ തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാന്‍ തയാറാണ്. അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കില്ല. 

അതൊക്കെ പാര്‍ട്ടി താക്കീതു ചെയ്ത് നിര്‍ത്തും. തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ പാര്‍ട്ടിയിലെ ചിലരാണെന്ന ജി.സുധാകരന്റെ ആരോപണത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.