/kalakaumudi/media/media_files/2025/09/13/riyas-2025-09-13-11-33-20.jpg)
മലപ്പുറം: കുറ്റിപ്പുറം റോഡിലെ നവീകരണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കി പുതുവത്സര സമ്മാനമായി ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പുഴയ്ക്കലിൽ കെ എസ് ടി പി റോഡ് നിർമാണ പ്രവൃത്തികൾ പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ പ്രവൃത്തിയിൽ ഒട്ടനവധി പ്രതിബന്ധങ്ങളുണ്ടായിരുന്നു. അവയെല്ലാം നീക്കി പ്രവൃത്തി കൂടുതൽ വേഗത്തിലാക്കിയിട്ടുണ്ട്. വേഗത്തിൽത്തന്നെ പ്രവൃത്തി പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് തൃശൂർ ജില്ലയ്ക്ക് മാത്രമല്ല, മലബാറിനാകെ ഗുണപരമാകുന്ന പ്രവൃത്തിയാണ്. ആ നിലയിൽ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. പ്രവൃത്തി കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
