/kalakaumudi/media/media_files/2025/10/29/pm-shri-2025-10-29-07-53-12.jpg)
തിരുവനന്തപുരം: പി എം ശ്രീ വിവാദത്തില്‍ എല്‍ഡിഎഫിനും സര്‍ക്കാരിനും ഇന്ന് അതിനിര്‍ണ്ണായകം. ഇന്ന് 3.30 ക്ക് ചേരുന്ന മന്ത്രിസഭായോഗതത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കില്ല. സമവായം തുടരാനുള്ള നീക്കത്തിലാണ് സിപിഎം.
നേതാക്കള്‍ തലസ്ഥാനത്തുണ്ട്. ഇന്ന് 9 മണിക്ക് സിപിഐ സെക്രട്ടറിയേറ്റ് യോഗം ചേരും. കരാറില്‍ നിന്ന് പിന്മാറണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ. മറ്റ് നിര്‍ദേശങ്ങള്‍ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. സിപിഐആ മന്ത്രിമാരുടെ കത്ത് മുഖ്യമന്ത്രി കാബിനറ്റില്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്. വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചിട്ടില്ല.
പിഎം ശ്രീ യെ ചൊല്ലി എല്‍ഡിഎഫിലെ വലിയ പൊട്ടിത്തെറിക്കിടെ നിര്‍ണ്ണായക മന്ത്രിസഭായോഗം ഇന്ന്. സിപിഐ മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടെങ്കിലും മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും. അതെ സമയം അനുനയ നീക്കത്തിന്റ ഭാഗമായി കാബിനെറ്റ് യോഗം വൈകീട്ട് മൂന്നരയിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ 9 നു സിപിഐ അവയ് ലബിള്‍ സെക്രട്ടറിയേറ്റ് ചേരും.
കരാര്‍ റദ്ദാക്കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ. എസ്എസ്‌കെ ഫണ്ട് വാങ്ങി പിഎം ശ്രീ യില്‍ മെല്ലെ പോക്ക് നടത്താം എന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് വീണ്ടും ഉയര്‍ത്തുന്നുണ്ടെങ്കിലും സിപിഐ വഴങ്ങില്ല. രണ്ട് തവണ മന്ത്രിസഭ ചര്‍ച്ച ചെയ്തു മാറ്റിവച്ച വിഷയത്തില്‍ വീണ്ടും മന്ത്രിസഭയുടെ അനുമതി ഇല്ലാതെ ആണ് ഒപ്പിട്ടത്. അതില്‍ റൂള്‍സ് ഓഫ് ബിസിനസ് വീഴ്ച ഉണ്ടെന്ന വിലയിരുത്തല്‍ ഉണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
