പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് കെ രാജന്‍

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ ആക്രമണം തുടരുകയാണെന്ന് കെ രാജന്‍ വിമര്‍ശിച്ചു. ഉച്ചക്കഞ്ഞിയില്‍ പോലും നടക്കുന്നു. കേരളത്തിന്റെ വിയോജിപ്പ് നിലനില്‍ക്കുന്നത് കൊണ്ട് ആണ് പദ്ധതിയില്‍ ഒപ്പിടാത്തത്.

author-image
Biju
New Update
k rajan

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും റെവന്യൂ മന്ത്രി കെ രാജന്‍. ശിവന്‍കുട്ടി പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ മന്ത്രി ബിനോയ് വിശ്വം പറഞ്ഞതാണ് സിപിഐ നിലപാടെന്നും വ്യക്തമാക്കി. 

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ ആക്രമണം തുടരുകയാണെന്ന് കെ രാജന്‍ വിമര്‍ശിച്ചു. ഉച്ചക്കഞ്ഞിയില്‍ പോലും നടക്കുന്നു. കേരളത്തിന്റെ വിയോജിപ്പ് നിലനില്‍ക്കുന്നത് കൊണ്ട് ആണ് പദ്ധതിയില്‍ ഒപ്പിടാത്തത്. 

ഫണ്ട് തരനാകില്ലെന്ന് പറയാന്‍ കേന്ദ്ര സര്‍ക്കാരിന് എന്ത് അധികാരമെന്നും മന്ത്രി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഒരു തീരുമാനവും ഇക്കാര്യത്തില്‍ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ കെ രാജന്‍ മന്ത്രി പറഞ്ഞത് എന്താണ് എന്നറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

വേണ്ട കൂടിയാലോചനകള്‍ ഇക്കാര്യത്തില്‍ നടത്തേണ്ട ആവശ്യമുണ്ട്. സിപിഐ യുടെ അഭിപ്രായം സംസ്ഥാന സെക്രട്ടറി പറഞ്ഞുകഴിഞ്ഞെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.