തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈമാസം 23ന് ശിവഗിരി സന്ദര്‍ശിക്കും. ഗുരുദേവന്റെ മഹാസമാധി ശതാബ്ദിയുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. നെുമ്പാശേരിയില്‍ എത്തുന്ന രാഷ്ട്രപതി കുമരകം താജ്‌ഹോട്ടലില്‍ തങ്ങി പ്രത്യേകവാഹനത്തില്‍ പമ്പയിലെത്തി ശബരിമല ദര്‍ശനം നടത്തിയശേഷമായിരിക്കും ശിവഗിരിയില്‍ എത്തുക.
തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബര്‍ 22നാണ് രാഷ്ട്രപതി ദര്‍ശനത്തിനെത്തുക. അന്നേ ദിവസം ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. നിലയ്ക്കലില്‍ എത്തിയ ശേഷം വൈകിട്ടാണ് ശബരിമല ദര്‍ശനം. മലയിറങ്ങിയ ശേഷം അന്ന് രാത്രി തന്നെ തിരുവനന്തപുരത്ത് എത്തും. 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
