മൂന്നാം വന്ദേഭാരത് റെഡി; ബംഗളൂരൂ- എറണാകുളം സര്‍വ്വാസ് അടുത്തയാഴ്ച മുതല്‍

രാവിലെ 5.10 ന് കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. 2.20ന് പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരുവില്‍ എത്തും. സ്റ്റോപ്പുകള്‍ : തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, സേലം കൃഷ്ണരാജപുരം.

author-image
Biju
New Update
vande

കൊച്ചി: ബംഗളൂരൂ  എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച മുതലെന്ന് വിവരം. ബുധനാഴ്ച ഒഴിച്ച് മറ്റു ദിവസങ്ങളില്‍ സര്‍വീസുണ്ടാകുമെന്നാണ് വിവരം. നവംബര്‍ രണ്ടാം വാരം മുതല്‍ സേവനമാരംഭിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ സാധ്യതയുണ്ടെന്നും വിവരങ്ങളുണ്ട്.

രാവിലെ 5.10 ന് കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. 2.20ന് പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരുവില്‍ എത്തും. സ്റ്റോപ്പുകള്‍ : തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, സേലം കൃഷ്ണരാജപുരം.

മടക്കയാത്രയില്‍, ട്രെയിന്‍ നമ്പര്‍ 22652 എറണാകുളം  കെഎസ്ആര്‍ ബംഗളൂരു വന്ദേ ഭാരത് ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11 ന് കെഎസ്ആര്‍ ബംഗളൂരുവില്‍ എത്തും.
ലക്ഷ്യസ്ഥാനങ്ങള്‍ക്കിടയില്‍, ട്രെയിന്‍ ഉച്ചകഴിഞ്ഞ് 3.17 ന് തൃശൂരില്‍ എത്തി 3.20 ന് പുറപ്പെടും, വൈകുന്നേരം 4.35 ന് പാലക്കാട് എത്തി 4.37 ന് പുറപ്പെടും, വൈകുന്നേരം 5.20 ന് കോയമ്പത്തൂരില്‍ എത്തി 5.23 ന് പുറപ്പെടും, വൈകുന്നേരം 6.03 ന് തിരുപ്പൂരില്‍ എത്തി 6.05 ന് പുറപ്പെടും, വൈകുന്നേരം 6.45 ന് ഈറോഡില്‍ എത്തി 6.50 ന് പുറപ്പെടും, വൈകുന്നേരം 7.18 ന് സേലത്ത് എത്തി 7.20 ന് പുറപ്പെടും, രാത്രി 10.23 ന് കൃഷ്ണരാജപുരത്ത് എത്തി 10.25 ന് പുറപ്പെടും. രാത്രി 11 മണിക്ക് കെഎസ്ആര്‍ ബംഗളൂരുവില്‍ എത്തിച്ചേരും. ട്രെയിന്‍ ബംഗളൂരു യാര്‍ഡില്‍ തന്നെ മെയ്ന്റനന്‍സ് നടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.