/kalakaumudi/media/media_files/2026/02/20/che-2026-02-20-17-49-18.jpg)
കോഴിക്കോട്: പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സുധീഷ് കൈവേലി അന്തരിച്ചു. മേക്കപ്പ് രംഗത്ത് ദീര്‍ഘകാലത്തെ പ്രവൃത്തിപരിചയമുള്ള സുധീഷ് പിന്നീട് സംവിധാന രംഗത്തേക്കും കടക്കുകയായിരുന്നു.
നാട്ടിന്‍പുറത്തെ തനത് നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി അദ്ദേഹം സംവിധാനം ചെയ്ത കോപ്രാട്ടി എന്ന മിനി വെബ് സീരീസ് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ശാന്ത - രാഘവന്‍ ദമ്പതികളുടെ മകനാണ്. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് കൈവേലി, മുള്ളമ്പത്തുള്ള മാതൃഗൃഹത്തില്‍ വെച്ച് നടക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. സുധീഷ് കൈവേലിയുടെ നിര്യാണത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
