/kalakaumudi/media/media_files/2025/12/24/cartipper-2025-12-24-09-02-52.jpg)
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു. പാലാ- തൊടുപുഴ റോഡില്‍ ഐങ്കൊമ്പിലാണ് അപകടം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏഴ് വയസുകാരിയുമുണ്ട്. ഇവരെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
