സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ തീവ്ര ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവർക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന സ്വാശ്രയ പദ്ധതിയുടെ മാനദണ്ഡങ്ങൾ ലഘൂകരിച്ചു. ഭിന്നശേഷിക്കാരുടെ സംരക്ഷകർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ഒറ്റത്തവണ ധനസഹായമായി 35,000 രൂപ അനുവദിക്കുന്ന പദ്ധതിയാണ്. പുതുക്കിയ മാനദണ്ഡപ്രകാരം 50 ശതമാനം ഭിന്നശേഷിയുള്ളവരെ പരിചരിക്കുന്നവർക്കും അപേക്ഷിക്കാം. പിതാവ് ജീവിച്ചിരിപ്പുണ്ടെങ്കിലും തൊഴിൽ ചെയ്യാൻ കഴിയാത്ത ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നം നിലനിൽക്കുന്ന സാഹചര്യമുള്ളവർക്കും, ഭിന്നശേഷിയുള്ള വ്യക്തിയെ സംരക്ഷിക്കുന്ന പുരുഷ രക്ഷിതാവിനും സഹായത്തിനായി അപേക്ഷിക്കാം.
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരും, വീടിന് പുറത്ത് പോയി വരുമാനം കണ്ടെത്താൻ കഴിയാത്തവരുമായ ഭിന്നശേഷിക്കാർക്കും സ്വാശ്രയ പദ്ധതി പ്രകാരം സ്വയം തൊഴിൽ സഹായത്തിന് അപേക്ഷ നൽകാവുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. അർഹരായ വ്യക്തികൾ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന സ്വയം തൊഴിൽ സംരംഭത്തെ കുറിച്ചുള്ള വിശദമായ പ്രൊപ്പോസൽ സഹിതം suneethi.sjd.kerala.gov.in അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് swd.kerala.gov.in, 0471 2343241