/kalakaumudi/media/media_files/2025/03/03/pXN6HlXfNTPAXxBry8cz.jpg)
കൊട്ടിയം : ഹെല്‍മറ്റ് ധരിക്കാതെയും അമിത വേഗത്തിലും വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി നിത്യസഹായ മാതാ ഗേള്‍സ് ഹൈസ്‌കൂളിലെ സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് കൊട്ടിയം പൊലീസിന്റെ സഹകരണത്തോടെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കൊട്ടിയം ഹോളിക്രോസ് പോളിടെക്‌നിക് റൂട്ടിലാണ് കേഡറ്റുകള്‍ ശുഭയാത്ര പ്രോഗ്രാം നടത്തിയത്.
കൊട്ടിയത്തും പരിസരങ്ങളിലും വാഹന അപകടങ്ങള്‍ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് കേഡറ്റുകള്‍ ഇങ്ങനെയൊരു പദ്ധതിയുമായി ഡ്രൈവര്‍മാരെയും ഇരു ചക്ര വാഹനക്കാരെയും സമീപിച്ച് ബോധവല്‍ക്കരണം നടത്തിയത്.
ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ഉണ്ടായിരുന്നിട്ടും അതു ധരിക്കാത്ത വരെ കേഡറ്റുകള്‍ സ്‌നേഹോപദേശം നല്‍കി ഹെല്‍മറ്റ് ധരിപ്പിച്ചാണ് യാത്രയാക്കിയത്.
പ്രഥമധ്യാപിക ജൂഡിത് ലത, സി പി ഓ മാരായ ജിസ്മി ഫ്രാങ്ക്ളിന്‍, എയ്ഞ്ചല്‍ മേരി, അനില പൊലീസ് ഓഫീസര്‍മാരായ വൈ സാബു,രമ്യ എന്നിവര്‍ നേതൃത്വം നല്‍കി.