/kalakaumudi/media/media_files/2025/09/13/gokulam-2025-09-13-18-20-24.jpg)
ചെന്നൈ: ചെന്നൈ വേല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടെക്‌നോളജി ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കോണ്‍വക്കേഷനില്‍ മേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ മുഖ്യാതിഥിയായി.
ചാന്‍സലര്‍ ഐസരി ഗണേഷ് അധ്യക്ഷനായി. സാമൂഹ്യ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനും, ചെയര്‍മാനുമായ ശ്രീ ഗോകുലം ഗോപാലന് ഓണണറി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.
കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘവാളാണ് ശ്രീ ഗോകുലം ഗോപാലന് ഡോക്ടറേറ്റ് നല്‍കിയത്. തമിഴ് സിനിമ സംവിധായകനും, നിര്‍മ്മാതാവുമായ വെട്രിമാരന്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ക്കും ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.