വീണ്ടും കനത്ത മഴ; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ചെന്നെയില്‍ കനത്ത മഴയ്ക്കു സാധ്യതബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിയാര്‍ജിച്ച് 'മൊന്‍ ന്ത' ചുഴലിക്കാറ്റായി മാറുന്നതോടെ ഇന്നു ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്.

author-image
Biju
New Update
rain

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെയും യെലോ അലര്‍ട്ടാണ്. കേരള തീരത്ത് 28 വരെയും കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ 29 വരെയും മത്സ്യബന്ധനം പാടില്ല.

ചെന്നെയില്‍ കനത്ത മഴയ്ക്കു സാധ്യതബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിയാര്‍ജിച്ച് 'മൊന്‍ ന്ത' ചുഴലിക്കാറ്റായി മാറുന്നതോടെ ഇന്നു ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, റാണിപ്പെട്ട് ജില്ലകളില്‍ ഇന്ന് അതിശക്ത മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചിലയിടങ്ങളില്‍ ഇടിയും മിന്നലോടും കൂടിയ മഴ പെയ്യുമെന്നും അധികൃതര്‍ പറഞ്ഞു. ചെങ്കല്‍പെട്ട്, വില്ലുപുരം ജില്ലകളില്‍ ചിലയിടങ്ങളിലും ശക്തമായ മഴ പെയ്യും. ചെന്നൈക്കു തെക്കുകിഴക്കായി 750 കിലോമീറ്റര്‍ അകലെ നിലകൊള്ളുന്ന ചുഴലിക്കാറ്റ് വടക്ക്പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങി, നാളെ വൈകിട്ടോടെ ആന്ധ്രയിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍ കരതൊടുമെന്നാണു പ്രതീക്ഷിക്കുന്നത്. കരയില്‍ കടക്കുമ്പോള്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്.