പരാതി പറഞ്ഞ് മടുത്തെന്ന് ജനങ്ങള്‍; കോവളത്ത് ഭീഷണിയായി നടപ്പാത

ചിലയിടത്ത് അടിസ്ഥാനം പൂര്‍ണമായി തകര്‍ന്നു കിടപ്പാണ്. ലൈറ്റ് ഹൗസ് ബീച്ചിലെ നടപ്പാതയിലാണ് ഈ ഗുരുതര സ്ഥിതി. പാതക്ക് പൊക്കം കൂടുതലുള്ള സ്ഥലമാണിത്. വര്‍ഷകാല തിരയടിയിലാണ് നടപ്പാതയുടെ അടിസ്ഥാനം കടലെടുത്തത്.

author-image
Biju
New Update
kovalam

തിരുവനന്തപുരം: ദിവസേന നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് കോവളം. സുരക്ഷാ പ്രശ്‌നങ്ങള്‍ നിരന്തരം ഉണ്ടാകുന്ന പരതി ഉയരാന്‍ തുടങ്ങിയിട്ട് നാളുകളായി. അതുമാത്രമല്ല, തീരത്തെ നടപ്പാതകളിലൂടെ നടക്കുമ്പോള്‍ സഞ്ചാരികള്‍ അതീവ ജാഗ്രത കാട്ടണം. പുറമെ പൊട്ടിപ്പൊളിഞ്ഞതു കൂടാതെ ഇവയുടെ അടിസ്ഥാനം തന്നെ കടല്‍ കവര്‍ന്ന നിലയാണ്. 

ചിലയിടത്ത് അടിസ്ഥാനം പൂര്‍ണമായി തകര്‍ന്നു കിടപ്പാണ്. ലൈറ്റ് ഹൗസ് ബീച്ചിലെ നടപ്പാതയിലാണ് ഈ ഗുരുതര സ്ഥിതി. പാതക്ക് പൊക്കം കൂടുതലുള്ള സ്ഥലമാണിത്. വര്‍ഷകാല തിരയടിയിലാണ് നടപ്പാതയുടെ അടിസ്ഥാനം കടലെടുത്തത്.

കാലാകാലങ്ങളിലെ അറ്റകുറ്റപ്പണിയുടെ അഭാവമാണ് സ്ഥിതി രൂക്ഷമാകാന്‍ കാരണം. കൈവരികളും തകര്‍ന്ന നിലയാണ്. ലൈറ്റ് ഹൗസ് ബീച്ചില്‍ ഗാന്ധിപ്രതിമക്കു സമീപത്തെ നടപ്പാതക്കു മുകളിലെ സ്ലാബ് തകര്‍ന്നു ഇരുമ്പു കമ്പികള്‍ പുറത്തു കാണാവുന്ന നിലയാണ്. 

തുരുമ്പിച്ച അവസ്ഥയുള്ള ഇവ കാല്‍നടയാത്രികര്‍ക്ക് ഭീഷണിയാണ്. ആഴമേറിയ ഓടക്കുള്ളില്‍ അകപ്പെടുമെന്ന ഭീഷണിയുമുണ്ട്. രാത്രി വഴിവിളക്കില്ലാത്ത സ്ഥിതിയുള്ളത് ആശങ്കയുര്‍ത്തുന്നു. നടപ്പാത അറ്റകുറ്റപ്പണി വൈകാതെ നടത്തുമെന്നാണ് ടൂറിസം വകുപ്പ് അധികൃതരുടെ വിശദീകരണം.