ചന്തവിള നാലുമുക്ക് നവോദയ നഗറില്‍ ജലവിതരണം മുടങ്ങിയിട്ട് 19 ദിവസം

കാര്യവട്ടം ചേങ്കോട്ടുകോണം റോഡിന്റെ ടാറിങ്ങും ഓട നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ തകരാറാണ് ജല വിതരണം തകരാറിലാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

author-image
Biju
New Update
gds

Rep. Img

കഴക്കൂട്ടം: ചന്തവിള നാലുമുക്ക് നവോദയ നഗറില്‍ ശുദ്ധജല ക്ഷാമം രൂക്ഷം. പലയിടത്തും ജലവിതരണം മുടങ്ങിയിട്ട് 19 ദിവസം ആയെന്ന് നാട്ടുകാര്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ജലക്ഷാമം ഉള്ളത് ഫ്യൂച്ചര്‍ ഗാര്‍ഡന്‍സിലും സമീപ പ്രദേശങ്ങളിലുമാണ്. കാര്യവട്ടം ചേങ്കോട്ടുകോണം റോഡിന്റെ ടാറിങ്ങും ഓട നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ തകരാറാണ് ജല വിതരണം തകരാറിലാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

വാട്ടര്‍ അതോറിറ്റി പോങ്ങുംമൂട് ഓഫിസില്‍ നാട്ടുകാര്‍ പല തവണ പരാതിപ്പെട്ടെങ്കിലും പരിഹാരം ആയില്ല. വാല്‍വിന്റെ പ്രശ്‌നം കാരണമാണ് ഈ മേഖലയില്‍ ജലം വിതരണം മുടങ്ങിയതെന്നും വെള്ളം എത്തിക്കുന്ന ഭാഗത്തെ വാല്‍വ് തുറന്നിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നുണ്ടെങ്കിലും നവോദയ നഗറിന്റെ പല ഭാഗങ്ങളിലും ഇനിയും ജല വിതരണം പുന:സ്ഥാപിച്ചിട്ടില്ല. കുടിക്കാനും കുളിക്കാനും നനയ്ക്കാനുമെല്ലാം സ്വകാര്യ വ്യക്തികളില്‍ നിന്നും പണം കൊടുത്താണ് നാട്ടുകാര്‍ ജലം വാങ്ങുന്നത്.