/kalakaumudi/media/media_files/2025/09/13/jagadeesh-2025-09-13-15-07-28.jpg)
വേണുനാഗവള്ളി വിശ്വാസിയായ കമ്മ്യൂണിസ്റ്റ് ജഗദീഷ്
തിരുവനന്തപുരം ;കമ്മ്യൂണിസ്റ്റുകാരന് ഈശ്വരവിശ്വാസമാകാം എന്ന് വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്ത തിരക്കഥാകൃത്തും നടനം സംവിധായകനും ആയിരുന്നു വേണുനാഗവള്ളിയെന്ന് നടൻ ജഗദീഷ് .ഈശ്വരവിശാസത്തെയും കമ്മ്യൂണിസത്തെയും ബന്ധപ്പെടുത്തിയുള്ള ഈ നിലപാട് അന്ന് ഒട്ടേറെ വിവാദങ്ങൾക്ക് കാരണമായി .പിന്നീട് ഇത് രണ്ടും ചിലരിലെങ്കിലും ഒന്നിച്ചു പോകുന്നതാണ് കാലം കണ്ടത് .വിശ്വാസങ്ങളെ സംബന്ധിച്ച കാഴ്ചപ്പാട് കാലത്തിനു മുൻപേ വേണുനാഗവള്ളിയിൽ ഉണ്ടായിരുന്നെന്നും ജഗദീഷ് പറഞ്ഞു .വേണുനാഗവള്ളിയുടെ വേർപാടിന്റെ 15 )0 വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ;വേണു ഗീതാഞ്ജലി ;എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .സൗഹൃദത്തിനും സുഹൃത്തുക്കൾക്കുമായി ജീവിതം ഹോമിച്ച കലാകാരനായിരുന്നു അദ്ദേഹം .സൗഹൃദം ഉപയോഗപ്പെടുത്തി പലതും നേടാമായിരുന്നുവെങ്കിലും പൂർണമായും അത്തരം ചിന്താഗതികളിൽ നിന്ന് ഒഴിഞ്ഞു നിന്നു.കലാകാരന് നൽകുന്ന 'അമ്മ സംഘടനയിലെ കൈനീട്ടം പോലും സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല .എഴുത്തിലും സംഗീതത്തിലും വേണുവിന് ആഴത്തിലുള്ള അറിവ് ഉണ്ടായിരുന്നെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി .വേണുനാഗവള്ളിയുടെ ചിത്രങ്ങളിൽനിന്നുമുള്ള ഗാനങ്ങൾ ഉൾപ്പെടുത്തിയ സംഗീത പരിപാടിയും നടന്നു .