യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

ബാരിക്കേഡിന് മുകളില്‍ കയറി മുദ്രാവാക്യം വിളിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പിന്നാലെ ലാത്തിചാര്‍ജ് നടത്തി പ്രവര്‍ത്തകരെ പ്രതിഷേധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

author-image
Biju
New Update
yuvamorcha

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ജലപീരങ്കിയും ലാത്തിചാര്‍ജുമായി പൊലീസ്. ബാരിക്കേഡിന് മുകളില്‍ കയറി മുദ്രാവാക്യം വിളിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പിന്നാലെ ലാത്തിചാര്‍ജ് നടത്തി പ്രവര്‍ത്തകരെ പ്രതിഷേധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

അതേസമയം സ്വര്‍ണം പൂശി നല്‍കിയ ഗോവര്‍ദ്ധനില്‍ നിന്ന് വിവരങ്ങള്‍ തേടും. സന്നിധാനത്തെ പരിശോധന പൂര്‍ത്തിയാക്കിയ ഹൈക്കോടതി കമ്മീഷന്‍ ഇന്ന് ആറന്മുളയിലെത്തും. ശബരിമലയിലെ സ്വര്‍ണപ്പാളി കവര്‍ച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. കൊച്ചി മേഖലാ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പ്രാഥമിക വിവരശേഖരണം തുടങ്ങി. 

ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം. ക്രൈംബ്രാഞ്ച് എഫ്ഐആറും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടും ഇഡി സംഘം പരിശോധിക്കും. ഇതിനായി എഫ്ഐആര്‍ അടക്കമുള്ള വിശദാംശങ്ങള്‍ തേടി ഉടന്‍ ക്രൈംബ്രാഞ്ചിന് കത്തു നല്‍കും.