NEWS


സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്; 5275 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 61,78,012 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സിംഘു അതിര്‍ത്തിയില്‍ തന്നെ സമരം തുടരാന്‍ തീരുമാനിച്ച് കർഷകർ

കർഷകരുടെ പ്രതിഷേധം കനക്കുകയാണ്. വഴിനീളെ തങ്ങളെ തടഞ്ഞ പൊലീസുകാരെ വകവയ്ക്കാതെ ഡല്‍ഹിയിലെത്തിയ കര്‍ഷകര്‍ സിംഘു അതിര്‍ത്തിയില്‍ തന്നെ തുടരുകയാണ്. പ്രതിഷേധിക്കുന്നതിനായി സര്‍ക്കാര്‍ അനുമതി നല്‍കിയ സ്ഥലത്തേക്കു പോകുന്നതിന് കർഷകർ വിസമ്മതിച്ചിരുന്നുവെങ്കിലും ശനിയാഴ്ച ചേര്‍ന്ന യോഗത്തിൽ സിംഘു അതിര്‍ത്തിയില്‍ തന്നെ സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

മസാഫിയിലെ ഫ്രൈഡേ മാര്‍ക്കറ്റിൽ വൻ തീപിടുത്തം; നിരവധി കടകൾ കത്തിനശിച്ചു

ഫുജൈറ: മസാഫിയിലെ ഫ്രൈഡേ മാര്‍ക്കറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ നിരവധി കടകൾ കത്തി നശിച്ചു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. തൊട്ടടുത്തുള്ള പ്രദേശങ്ങളിലേക്കും കൂടി തീപിടുത്തം വ്യാപിക്കാതെ കൃത്യസമയത്ത് തന്നെ അഗ്നിശമന സേന എത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പൂർണമായും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. തീപിടുത്തം ഉണ്ടായി നിമിഷങ്ങൾക്കകം തന്നെ പാര്‍മെഡിക്കല്‍ സംഘവും അഗ്നിശമന സേനയും എത്തിയതാണ് വൻ ദുരന്തം ഒഴിവാക്കാൻ കാരണം.

MOVIEINTERVIEW/MUSIC/VIDEO/GALLERY

ഇത്‌ ഇരട്ടിമധുരമുള്ള പിറന്നാൾ ; ആദ്യ സിനിമാ ലൊക്കേഷനില്‍ പിറന്നാൾ ആഘോഷമാക്കി നടി ഉത്തര ശരത്ത്

നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്ത് സിനിമ ലോകത്തേക്ക് ചുവടെടുത്തുവെക്കുകയാണ് . തന്റെ ആദ്യ ചിത്രമായ 'ഖെദ്ദ' യുടെ ലൊക്കേഷനിലാണ് ഉത്തര ഇത്തവണത്തെ പിറന്നാള്‍ ആഘോഷിച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പം അണിയറ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബിരിയാണി വിതരണം ചെയ്താണ് ഉത്തര തന്‍റെ പിറന്നാള്‍ ആഘോഷിച്ചത്.SPORTSVIDEOS/GALLERY

ഓസ്‌ട്രേലിയക്കെതിരായുള്ള ഒന്നാം എകദിനത്തിൽ ഇന്ത്യക്ക് 66 റൺസ് തോൽവി

ഓസ്‌ട്രേലിയക്കെതിരായുള്ള ഒന്നാം എകദിനത്തിൽ ഇന്ത്യക്ക് 66 റൺസ് തോൽവി . ഓസ്‌ട്രേലിയ മുന്നോട്ട് വെച്ച 375 എന്ന കൂറ്റൻ വിജലക്ഷ്യത്തിലെത്തിക്കാൻ ഇന്ത്യക്ക് സാധിച്ചില്ല. നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് എടുക്കാനേ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചിട്ടുള്ളു. ഒരു ഘട്ടത്തിൽ വലിയ തകർച്ച നേരിട്ട ഇന്ത്യയെ ഓൾറൗണ്ടർ ഹാര്‍ദിക് പാണ്ഡ്യയും ഓപ്പണര്‍ ശിഖര്‍ ധവാനും ചേർന്ന് കരകയറ്റുകയായിരുന്നു . ഇരുവരും ചേർന്ന് 128 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 90 റൺസ് നേടിയ ഹാർദിക് പാണ്ഢ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇന്നത്തെ മത്സരത്തിൽ മറ്റു ബാറ്റ്‌സ്മാൻ മാർക്ക് കാര്യമായൊന്നും ചെയ്യാൻ ആയില്ല. അതേസമയം ഓസ്‌ട്രേലിയയ്ക്കായി ആദം സാംപയും ജോഷ് ഹെയ്‌സല്‍വുഡും മികച്ച പ്രകടനം കാഴ്ചവെച്ചു.ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറികളുടെ മികവിലാണ് 374 എന്ന വലിയ സ്‌കോര്‍ കണ്ടെത്തിയത്.

HEALTH

ശസ്ത്രക്രിയയില്ലാതെ ഹൃദയവാല്‍വ് മാറ്റിവച്ചു; ശ്രീചിത്രയില്‍ ശ്രീകുമാരിക്ക് രണ്ടാംജന്‍മം

തിരുവനന്തപുരം: വാല്‍വിലൂടെ രക്തം ചോരുന്ന അവസ്ഥയിലുള്ള രോഗിയില്‍ ശസ്ത്രക്രിയ കൂടാതെ ഹൃദയവാല്‍വ് മാറ്റിവച്ച് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ടെക്‌നോളജിയിലെ ഡോക്ടര്‍മാര്‍. വാല്‍വിലൂടെ രക്തം ചോരുന്ന അവസ്ഥയുമായെത്തിയ ആറാമട സ്വദേശിയായ ശ്രീകുമാരി അമ്മയ്ക്കാണ് (60) ശ്രീചിത്ര പുനര്‍ജന്‍മം നല്‍കിയത്. പ്രായമേറിയതിനാലും മറ്റു രോഗങ്ങള്‍ ഉള്ളതിനാലും ശ്രീകുമാരിക്ക് ഹൃദയ ശസ്ത്രക്രിയ സാധ്യമായിരുന്നില്ല. ശ്രീകുമാരിയില്‍ ശസ്ത്രക്രിയ കൂടാതെ ഹൃദയവാല്‍വ് മാറ്റിവെച്ചാണ് ശ്രീചിത്ര രണ്ടാംജന്‍മം നല്‍കിയത്. ട്രാന്‍സ് കത്തീറ്റര്‍ അയോട്ടിക്ക് വാല്‍വ് ഇംപ്ലാന്റേഷന്‍ എന്നറിയപ്പെടുന്ന ഈ ചികിത്സ സാധാരണഗതിയില്‍ അപകടകരമായ വിധത്തില്‍ ഇടുങ്ങിയ വാല്‍വോടുകൂടിയ രോഗികളിലാണ് ചെയ്യാറുള്ളത്.

ASTRO

ദേവീപ്രീതിക്ക് അത്യുത്തമം, നവരാത്രി പോലെ പ്രാധാന്യം തൃക്കാര്‍ത്തിക

വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദേവിയുടെ ജന്മനക്ഷത്രമായതിനാല്‍ ദേവീക്ഷേത്രങ്ങളില തൃക്കാര്‍ത്തിക മഹോത്സവമായി ആഘോഷിക്കുന്നു. ദേവീപ്രീതിക്ക് ഏറ്റവും ഉത്തമവും നവരാത്രി പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നുമാണ് തൃക്കാര്‍ത്തിക. ദേവീക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ലക്ഷദീപം തെളിയിക്കലും നടക്കും. സന്ധ്യയ്ക്ക് ഗൃഹത്തിലും ക്ഷേത്രങ്ങളിലും ദീപം തെളിയിച്ചാണ് ദേവിയെ പൂജിക്കേണ്ടത്. മനസ്സിലെ അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമാണ് ദീപം തെളിയിക്കല്‍. ഗൃഹത്തില്‍ തൃക്കാര്‍ത്തിക ദിവസം ദീപം തെളിയിച്ചാല്‍ മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് ഐതിഹ്യം.

HOME INTERIOR

വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുന്ന കാറ്റാടി മണികൾ

വീടിന്റെ മുന്വശത്തും അകത്തുമൊക്കെയായി കാറ്റത്ത് കിലുങ്ങുന്ന കാറ്റാടിമണികൾ എല്ലാവർക്കും ഏറെ ഇഷ്ടമാണ് അല്ലെ... കൊച്ചുകുട്ടികൾ കാറ്റാടിമണികൾ കാറ്റാടിമണികൾ കിലുങ്ങുന്നത് ആശ്ചര്യത്തോടെ നോക്കുന്നതും നാം പലതവണ കണ്ടിട്ടുണ്ടാകും. ഈ കാറ്റാടിമണികൾക്ക് വീട്ടിൽ ക്രിയാത്മകമായ ഊർജം അഥവാ പോസിറ്റീവ് എനർജി പ്രദാനം ചെയ്യാനുള്ള കഴിവുണ്ട്.

OUR MAGAZINES