ഒരാഴ്ചയില് കൂടുതല് നിലനില്പ്പ് ഇന്നത്തെ ഗാനങ്ങള്ക്കില്ലെന്ന് ഗായകന് പി ജയചന്ദ്രന്. ശ്രീകുമാരന് തമ്പി ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശസ്ത കഥകളി കലാകാരന് ചന്ദ്രമന നാരായണന് നമ്പൂതിരി ( 81 ) അന്തരിച്ചു. കഥകളിയെ ജനകീയമാക്കുന്നതില് മുഖ്യ പങ്ക് വഹിച്ച കലാകാരനാണ് അദ്ദേഹം.
വെള്ളായണിയില് ഫോട്ടോ പ്രദര്ശനം. പുഞ്ചക്കരി പാടശേഖരങ്ങളിലും കായല്ക്കടവിലുമുള്ള പക്ഷികളെ അടുത്തറിയാന് അവസരമൊരുക്കിയാണ് ഫോട്ടോ പ്രദര്ശനം സംഘടിപ്പിച്ചത്. ഇതിന്റെ ഉദ്ഘാടനം എം.വിന്സന്റ് എംഎല്എ നിര്വഹിച്ചു.
ഹാരി രാജകുമാരന്റെ ആത്മകഥ സ്പെയറിന് ആദ്യദിനത്തില് തന്നെ റെക്കോര്ഡ് വില്പന.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സില് ഏര്പ്പെടുത്തിയ 2021-ലെ കേരള ശാസ്ത്ര സാഹിത്യ അവാര്ഡുകള് പ്രഖ്യാപിച്ചു. കലാകൗമുദി ഡെപ്യൂട്ടി എഡിറ്റര് വി.ഡി ശെല്വരാജിന് ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചു. ഡോ. എം. എസ്. വല്യത്താനും വി. ഡി. ശെല്വരാജും ചേര്ന്ന് രചിച്ച 'മയൂരശിഖ ജീവിതം അനുഭവം അറിവ്' എന്ന പുസ്തകത്തിനാണ് പുരസ്കാരം.
മാസ്മരിക സംഗീത പ്രകടനവുമായി റഷ്യന് കലാകാരന്മാര്. ഫ്രയാസ് സ്ട്രിംഗ്സ് ബാന്ഡിന്റെ സഹകരണത്തോടെ, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി നോഡല് ഓഫീസും ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി സംഗീത വിഭാഗവും ചേര്ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ഫോര്ട്ടുകൊച്ചി കൊച്ചിന് ക്ലബ്ബില് വില്യം കെന്ട്രിഡ്ജിന്റെ 'ഉര്സൊണേറ്റ്' മള്ട്ടിമീഡിയ അവതരണവും നടന്നു. നടനും സംവിധായകനും എന്ന നിലകളില് അദ്ദേഹത്തിന്റെ വൈഭവം പ്രകടമാക്കുന്നതായി ഉര്സൊണേറ്റ്.
ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ ഭാഗമായി കേരളത്തിന്റെ സ്വന്തം സമകാല കലാസൃഷ്ടികളുടെ പ്രദര്ശനത്തിന് എറണാകുളം ഡര്ബാര് ആര്ട്ട് ഗാലറിയില് വേദി തുറന്നു.
കോ ലാബ്സ് എന്ന് പേരിട്ട സ്റ്റുഡന്റസ് ബിനാലെ വേദികളില് വി കെ എല് വെയര്ഹൗസിനു പുറമെ അര്മാന് ബില്ഡിംഗ്, കെ വി എന് ആര്ക്കേഡ്, ട്രിവാന്ഡ്രം വെയര്ഹൗസ് എന്നിവയും ഉള്പ്പെടുന്നു.
വേറിട്ട അനുഭവമാണ് പദ്ധതിയെന്ന് ഞാറക്കല്, കടമക്കുടി സ്കൂളുകളിലെ ആര്ട്ട് റൂമുകള് സന്ദര്ശിച്ചശേഷം അദ്ദേഹം പ്രതികരിച്ചു.