ഡോ. വി.പി. ജോയിയുടെ കവിത ശകുന്തള കഥകളിയായി അരങ്ങില്‍

By parvathyanoop.04 07 2022

imran-azhar

കാളിദാസന്റെ അഭിഞ്ജാനശാകുന്തളത്തെ ആസ്പദമാക്കി ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് എഴുതിയ ശകുന്തള എന്ന കവിതയുടെ കഥകളി ആവിഷ്‌ക്കാരം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. കഥകളിക്ക് ഉപജീവിക്കാവുന്ന കവിത രചിക്കുന്നത് ശ്ലാഖനീയമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആസ്വാദകരുടെ നിറഞ്ഞ സദസ്സ് ഏറെ സന്തോഷം നല്‍കുന്നു.

 

ഉത്തമമായി രചിക്കപ്പെട്ട കവിത കഥകളിയായി അവതരിപ്പിക്കുന്നതിന് രചയിതാവിനും നടന്‍മാര്‍ക്കും വിജയം ആശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി വി.പി ജോയ് അധ്യക്ഷത വഹിച്ചു. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.എസ് ശ്രീകല, ഡോ. പി. വേണുഗോപാലന്‍ എന്നിവര്‍ ആശംസ അറിയിച്ചു. ലക്ഷ്മിദാസ് കവിതാലാപനം നടത്തുകയും നീന ശബരീഷ് കഥാസന്ദര്‍ഭം അവതരിപ്പിക്കുകയും ചെയ്തു. ചീഫ് സെക്രട്ടറി വി.പി.ജോയി എഴുതിയ ശകുന്തള എന്ന കവിതയുടെ കഥകളി ആവിഷ്‌കാരമായ 'ശാകുന്തളം' അരങ്ങേറി.

 

കുടമാളൂര്‍ കരുണാകരന്‍ നായര്‍, കുടുംബാംഗങ്ങളായ രാജലക്ഷ്മി, മുരളി കൃഷ്ണന്‍, സുഭദ്ര നായര്‍ എന്നിവര്‍ മാതംഗി, ദുഷ്യന്തന്‍, ശകുന്തള എന്നീ കഥാപാത്രങ്ങളായി വേഷമിട്ട് അരങ്ങിലെത്തി. മുരളി കൃഷ്ണനാണ് 'ശകുന്തള' കവിതയെ ആട്ടക്കഥാ രൂപത്തിലാക്കിയത്. കലാമണ്ഡലം ബാലചന്ദ്രന്‍ സംഗീതം നല്‍കി.വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആട്ടവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരികമായ ആസ്വാദന തലമുള്ളവര്‍ക്ക് ദുഷ്ടചിന്തകളൊന്നും മനസ്സിലേക്ക് ഓടിയെത്തില്ലെന്ന് അടൂര്‍ പറഞ്ഞു.

 

യുവതലമുറ കഥകളിയെ കൂടുതല്‍ അടുത്തറിയണമെന്നും അദ്ദേഹം പറഞ്ഞു.വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സെക്രട്ടറി പ്രിയദര്‍ശനന്‍ പി.എസ് സ്വാഗതം ആശംസിക്കുകയും ആനി ജോണ്‍സണ്‍ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

 

OTHER SECTIONS