അലിയോണ്‍സ് ഫ്രോന്‍സെയിസില്‍ ഡിജിറ്റല്‍ നവംബര്‍ എഡിഷന് തുടക്കം

By Web Desk.20 11 2023

imran-azhar 

തിരുവനന്തപുരം: വഴുതക്കാട്ടെ ഫ്രഞ്ച് സാംസ്‌കാരിക കേന്ദ്രമായ അലിയോണ്‍സ് ഫ്രോന്‍സെയിസില്‍ ഡിജിറ്റല്‍ നവംബര്‍ എഡിഷന് തുടക്കം. തിരുവനന്തപുരത്തിരുന്ന് പാരീസിലെ ആറു ഡെസ്റ്റിനേഷനുകള്‍ കണ്ടാസ്വദിക്കാവുന്ന വിആര്‍ കാമറ എക്‌സ്പീരിയന്‍സ് ഡിജിറ്റല്‍ നവംബര്‍ എഡിഷന്റെ മുഖ്യ ആകര്‍ഷണമാണ്. 11 ഫ്രഞ്ച് ചിത്രകാരന്മാരുടെ പെയിന്റിംഗുകളുടെ ഓഗ്മെന്റഡ് റിയാലിറ്റി എക്‌സിബിഷനും ഒരുക്കിയിട്ടുണ്ട്.

 

ഡയറക്ടര്‍ മര്‍ഗോട്ട് മിഷൗദ് പരിപാടിയെ കുറിച്ച് വിശദീകരിച്ചു. ഡിജിറ്റല്‍ സ്‌പേസിനെക്കുറിച്ച് ഷോര്‍ട്ട് ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവേശനം. 25 ന് സമാപിക്കും.

 

 

 

 

OTHER SECTIONS