ശ്രദ്ധേയമായി അവനി എക്‌സിബിഷന്‍

By web desk.24 06 2023

imran-azhar

 

 

തിരുവനന്തപുരം: ആര്‍ക്കിടെക്ചര്‍, ഡിസൈന്‍ പഠന സ്ഥാപനമായ കോഴിക്കോട് അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിച്ച സഞ്ചരിക്കുന്ന പ്രദര്‍ശനം അവനി എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു. പ്രകൃതി ചിത്രാവിഷ്‌കാരങ്ങളും അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സംയുക്തമായ പഠന പ്രോജക്ടുകളും സര്‍ഗാത്മക മാതൃകകളും ഗവേഷണ പ്രസിദ്ധീകരണങ്ങളും സാമൂഹിക ഇടപെടലുകളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്കു വേണ്ടി ആര്‍ട്ടിസ്റ്റ് ആന്റോ ജോര്‍ജ് നടത്തുന്ന ഒറിഗാമി ശില്പശാലയും ആര്‍ക്കിടെക്ട് അഞ്ജലി സുജാതിന്റെ കളിമണ്‍ ശില്പങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.

 

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. മുന്‍ എം.എല്‍.എ എ.പ്രദീപ്കുമാര്‍, ആര്‍ക്കിടെക്ടുമാരായ ടോണി ജോസഫ്, ജോര്‍ജ് ചിറ്റൂര്‍, ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ആര്‍ക്കിടെക് ഡോ.സൗമിനി രാജ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രദര്‍ശനം ഇന്ന് സമാപിക്കും. കോഴിക്കോട്, തിരുവനന്തപുരം, നഗരങ്ങളിലെ പ്രദര്‍ശനത്തിന് ശേഷം കൊച്ചി, കോയമ്പത്തൂര്‍, ബംഗളൂര്‍ എന്നിവിടങ്ങളിലും തുടര്‍ പ്രദര്‍ശനങ്ങളുണ്ടാകും.

 

 

 

 

 

 

OTHER SECTIONS