വിസ്മയമായി ഫോക്ക്ഇറ്റ് നൃത്ത-നാടക ഫെസ്റ്റിവല്‍

By Web Desk.12 03 2023

imran-azhar

 


തിരുവനന്തപുരം: തലസ്ഥാനത്തെ ആറ് സ്വതന്ത്ര നാടക കലാകാരന്മാര്‍ ചേര്‍ന്ന് സംഘടിപ്പിച്ച ഫോക്ക്ഇറ്റ് നൃത്ത-നാടക ഫെസ്റ്റിവല്‍ ശ്രദ്ധേയമായി. 10 ന് ആക്കുളം ദി ആര്‍ട്ട് ഇന്‍ഫിനിറ്റിലാണ് ത്രിദിന ഫെസ്റ്റിവല്‍ തുടങ്ങിയത്.

 

നാടകങ്ങള്‍ക്കൊപ്പം ഡാന്‍സ് ഫെര്‍ഫോമന്‍സുകളും ഫോക്ക്ഇറ്റ് ഫെസ്റ്റിവലില്‍ അവതരിപ്പിച്ചു. സ്വതന്ത്ര നാടകങ്ങളായ ബാനര്‍ജി ബാബു, ഉടല്‍, പാപ്പിസോറൈ, ആവിഷ്‌കാരം, (അ)മായ, പെറ്റ്‌സ് ഒഫ് അനാര്‍ക്കി എന്നിവയും നൃത്ത നാടകങ്ങളായ 'മനസികാര', 'ഒറ്റ', 'മീ ആന്‍ഡ് മൈ ത്രാഷ് ' എന്നിവയും ഫെസ്റ്റിവലില്‍ അവതരിപ്പിച്ചു.

 

നടിയും നര്‍ത്തകിയുമായ ദേവകി രാജേന്ദ്രന്‍, തിയറ്റര്‍ ആര്‍ട്ടിസ്റ്റ് അരവിന്ദ് ടി.എം, അഭിനേതാവും ഗായകനുമായ അനൂപ് മോഹന്‍ദാസ്, നാടകപ്രവര്‍ത്തകന്‍ പ്രജിത് കെ പ്രസാദ്, സ്പാനിഷ് തിയറ്റര്‍ പ്രവര്‍ത്തകയായ ലായാ കാംപാമാ, ഭരതനാട്യം നര്‍ത്തകനും, നൃത്തസംവിധായകനുമായ സിബി സുദര്‍ശന്‍ തുടങ്ങിയവരായിരുന്നു സംഘാടകര്‍.

 

 

 

 

OTHER SECTIONS