By Web Desk.06 01 2023
തിരുവനന്തപുരം: മാസ്മരിക സംഗീത പ്രകടനവുമായി റഷ്യന്‍ കലാകാരന്മാര്‍. ഫ്രയാസ് സ്ട്രിംഗ്‌സ് ബാന്‍ഡിന്റെ സഹകരണത്തോടെ, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി നോഡല്‍ ഓഫീസും ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി സംഗീത വിഭാഗവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
വഴുതക്കാട് ക്രൈസ്്റ്റ് യൂണിവേഴ്‌സിറ്റി നോഡല്‍ ഓഫീസില്‍ നടന്ന സംഗീത പ്രകടനത്തില്‍ റഷ്യന്‍ കലാകാരന്മാരായ സെനിയ ഡുറോസ്‌കയ, ജസ്റ്റസ് കോണ്‍സ്റ്റാന്റിന്‍, ഗ്ലെബ് നെക്കാവ് എന്നിവര്‍ക്കൊപ്പം വിനീത് പണിക്കരും പങ്കെടുത്തു.
മാസ്‌ട്രോ മ്യൂസിക് സീരീസിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.