പാട്ടുപാടി, ഓര്‍മകള്‍ പങ്കുവച്ച് പ്രിയ ഗായിക

By Web Desk.14 10 2022

imran-azhar

 

തിരുവനന്തപുരം: പാട്ടുപാടി ഓര്‍മകള്‍ പങ്കുവച്ച് ഗായിക സയനോര. തൈക്കാട് ഗണേശത്തില്‍ സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പഞ്ചരത്‌ന വനിതാ പ്രഭാഷണ പരമ്പരയിലാണ് പ്രിയ ഗായിക ജീവിതം പറഞ്ഞത്. കുട്ടിക്കാലത്ത് നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്ന കണ്ണീര്‍നനവുള്ള ഓര്‍മയും സയനോര പങ്കുവച്ചു. വളര്‍ന്നപ്പോള്‍ അതിനെയൊക്കെ അതീജീവിക്കാനായി. സംഗീതമാണ് അതിന് പ്രാപ്തയാക്കിയതെന്നും ഗായിക പറഞ്ഞു.

 

 

അതിജീവിതയോടൊപ്പം ഉറച്ച പിന്തുണയുമായി നിന്നതിന്റെ ചിന്തകളും ഗായിക വിവരിച്ചു. തിരിച്ചടികള്‍ ഉണ്ടായേക്കാം എന്ന ബോധ്യത്തോടെയാണ് സുഹൃത്തിനൊപ്പം നിന്നതെന്നും അതുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാറില്ലെന്നും അവര്‍ പറഞ്ഞു. ഗാനങ്ങളും സയനോര ആലപിച്ചു.

 

 

OTHER SECTIONS