By parvathyanoop.31 01 2023
ശുക്രന്റെ സഞ്ചാരം വരുന്ന ഫെബ്രുവരി 15 മുതല്‍ മീനം രാശിയിലേക്ക് പ്രവേശിയ്ക്കും.മാര്‍ച്ച് 12 വരെ ഇത് തുടരും. ശുക്രന്റെ കൃപയുള്ളവര്‍ക്ക് കുടുംബ ജീവിതം വളരെ സന്തോഷകരമായിരിക്കും. ശുക്ര സംക്രമണത്തിന്റെ ഗുണഫലങ്ങള്‍ ഇവയാണ്.
ശുക്ര സംക്രമണ സമയത്ത് ധനു രാശിക്കാരുടെ ആരോഗ്യം മെച്ചപ്പെടും. വാഹനം വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കും. ഇവ നിങ്ങള്‍ക്ക് സന്തോഷം നല്‍കും.
കന്നിരാശിക്കാര്‍ക്ക് ശത്രുക്കളില്‍ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങളെ സധൈര്യം നേരിടും. നിങ്ങള്‍ തൊടുന്നതെല്ലാം പൊന്നാകും. വിചാരിക്കുന്നതെല്ലാം നടക്കും.
മിഥുന രാശിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. വിദേശപഠനത്തിന് അവസരമുണ്ടാകും. കര്‍ക്കടക രാശിക്കാര്‍ക്ക് സമൂഹത്തില്‍ ബഹുമാന ലഭിക്കും. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
ശുക്രന്റെ സംക്രമണത്താല്‍ ഇടവം രാശിക്കാര്‍ തൊടുന്നതെല്ലാം പൊന്നാകും. ഇവര്‍ വിചാരിക്കുന്നത് സംഭവിക്കും.