ശനിയുടെ അസ്തമയം കഴിഞ്ഞു; ഉദയത്തില്‍ ഈ രാശിക്കാര്‍ക്ക് ധനരാജയോഗം

By parvathyanoop.31 01 2023

imran-azhar

 


ജ്യോതിഷ പ്രകാരം ജനുവരി 30 ആയ ഇന്നലെ ശനിയുടെ അസ്തമയമായിരുന്നു. ഇത് ശനിയുടെ ഉദയത്തോടെ മാറി മറിയും. ഗ്രഹങ്ങളുടെ അസ്തമയം ഓരോ രാശിക്കാരെയും ബാധിക്കും പോലെ ഉദയം ഗുണഫലങ്ങള്‍ നല്‍കുകയും ചെയ്യും.

 

അസ്തമയം നടത്തിയ ശനി ഇനി മാര്‍ച്ച് 09 ന് ഉദിക്കും. ശനി ഈ വര്‍ഷം തുടക്കത്തില്‍ അതായത് ജനുവരി 17-ന് കുംഭ രാശിയിലേക്ക് സംക്രമിക്കുകയും ജനുവരി 30 ന് കുംഭ രാശിയില്‍ തന്നെ അസ്തമിക്കുകയും ചെയ്തു.

 

ഈ സമയം ചില രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരിക്കും. എന്നാല്‍ ശനിയുടെ ഉദയം ചില രാശികള്‍ക്ക് ധനരാജയോഗം സൃഷ്ടിക്കുകയും ചെയ്യും.


കുംഭം

 

ജനുവരി 17 ന് ശനി കുംഭം രാശിയില്‍ സംക്രമിച്ചു. ഇത് രണ്ടര വര്‍ഷം ഈ രാശിയില്‍ തുടരും. അതുകൊണ്ടു തന്നെ കുംഭത്തിലെ ശനിയുടെ ഉദയം ഈ രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയില്‍ ശനിയുടെ മഹാപുരുഷ രാജയോഗം രൂപപ്പെടും.

 

ഈ സമയത്ത് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നല്ല സമയമാണ്. അവര്‍ക്ക് സ്ഥാനമാനങ്ങള്‍ നേടാനാകും. അതുപോലെ ബിസിനസുകാര്‍ക്കും ഈ സമയം പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും.

 

ഈ രാശിയുടെ ലഗ്‌നഭാവത്തില്‍ ശനി സംക്രമിക്കും. അതിനാല്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നേക്കാം.

 

ചിങ്ങം

 

ശനിയുടെ ഉദയം ചിങ്ങം രാശിക്കാര്‍ക്ക് വിശേഷാല്‍ ഗുണം നല്‍കും. ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ശനിയുടെ സംക്രമണം. ഈ സമയം ഇവര്‍ക്ക് പൂര്‍വിക സ്വത്ത് ലഭിക്കാന്‍ സാധ്യതയുണ്ട്.

 

നിങ്ങള്‍ പങ്കാളിത്തത്തില്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ലാഭം ഉണ്ടാകും. വലിയ ബിസിനസ്സ് ഇടപാട് നടത്താന്‍ യോഗം. ധനലാഭമുണ്ടാകും. ജീവിത പങ്കാളിയുടെ പിന്തുണയുണ്ടാകും.


ഇടവം

 

ഇടവ രാശിക്കാരുടെ പത്താം ഭാവത്തിലാണ് ശനി ഉദിക്കാന്‍ പോകുന്നത്. ഇതിനെ ജോലി, ബിസിനസ് എന്നിവയുടെ ഭാവനമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

 

അത്തരമൊരു സാഹചര്യത്തില്‍ ഈ കാലയളവില്‍ തൊഴില്‍-ബിസിനസില്‍ പ്രത്യേക നേട്ടങ്ങള്‍ ഉണ്ടാകും. ധൈര്യം വര്‍ദ്ധിക്കും. നിങ്ങള്‍ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കില്‍ ഈ സമയത്ത് നല്ല ഓഫറുകള്‍ വന്നേക്കാം.

 

അതുപോലെ നിങ്ങള്‍ ബിസിനസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഇത് പറ്റിയ സമയമാണ്.