ദീപാവലിയുടെ എണ്ണ തേച്ച് കുളി അറിയണ്ടേ

By parvathyanoop.22 10 2022

imran-azhar



ഒക്ടോബര്‍ 24 ന് ദീപാവലി ആഘോഷിക്കാനൊരുങ്ങുകയാണ്.കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. സൂര്യന്‍ തുലാരാശിയിലേക്ക് കടക്കുമ്പോളാണ് കൃഷ്ണ പക്ഷത്തിലെ പ്രദോഷം വരുന്നത്. ഈസമയമാണ് ദീപാവലിയായി ആഘോഷിക്കപ്പെടുന്നത്.

 

അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷിക്കപ്പെടുന്നതും. രണ്ട് ദിവസമാണ് അമാവാസി വരുന്നതെങ്കില്‍ അതില്‍ രണ്ടാമത്തെ ദിവസമായിരിക്കും ദീപാവലിയായി ആഘോഷിക്കപ്പെടുന്നത്.സൂര്യന്‍ തുലാരാശിയില്‍ എത്തുമ്പോഴാണ് വിളക്കുകള്‍ കൊളുത്തി ദീപാവലി ആഘോഷിക്കപ്പെടുന്നത്.

 

ഈ ആഘോഷത്തിനു പിന്നില്‍ ഐതിഹാസികപരമായി നിരവധി കഥകളാണ് ഉളളത്.നരകാസുര വധത്തോടെയാണ് നരകചതുര്‍ദശി എന്ന് ദീപാവലി അറിയപ്പെടുന്നത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഓരോ് സ്ഥലത്തും ഓരോ രീതിയിലാണ് ആഘോഷിക്കപ്പെടുന്നത്. തേച്ച് കുളി തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും. ഇതിന് പിന്നില്‍ പല വിധത്തിലുള്ള ഐതിഹ്യങ്ങളാണ് നിലനില്‍ക്കുന്നത്.

 

 

ശരീരത്തിന്റെ എല്ലാ ഭാഗത്തും എണ്ണ തേച്ച് പുലരും മുന്‍പേയുള്ള കുളിയാണ് ദീപാവലിയുടെ മറ്റൊരു പ്രത്യേകത. ഇത്തരത്തില്‍ കുളിച്ചാല്‍ അത് ഐശ്വര്യം വര്‍ദ്ധിപ്പക്കും എന്നതാണ് ഈ വിശ്വാസത്തിന് പുറകില്‍. ഈ ദിവസം ഐശ്വര്യ ദേവത മഹാലക്ഷ്മി എണ്ണയിലും ഗംഗാ ദേവി ജലത്തിലും കാണപ്പെടും എന്നാണ് വിശ്വാസം. അതുകൊണ്ടാണ് നേരം പുലരും മുന്‍പേയുള്ള എണ്ണ തേച്ച് കുളി.

 

ഇത് സര്‍വ്വൈശ്വര്യങ്ങളിലേക്കും വാതില്‍ തുറക്കും എന്നാണ് വിശ്വാസം.ഇതിലൂടെ നമ്മള്‍ ചെയ്ത് കൂട്ടിയിട്ടുള്ള പാപങ്ങള്‍ക്കെല്ലാം പരിഹാരവും മരണശേഷം സ്വര്‍ഗ്ഗം സിദ്ധിക്കുമെന്നും ആണ് വിശ്വാസം. ദീപാവലിയുടെ പ്രധാന അനുഷ്ഠാനങ്ങളില്‍ ഒന്ന് തന്നെയാണ് ഇത്. വിഭവസമൃദ്ധമായ സദ്യയാണ് മറ്റൊന്ന്. ഇത് അധര്‍മ്മത്തെ ഇല്ലാതാക്കി എല്ലാവര്‍ക്കും തുല്യതയും ധര്‍മ്മവും ഉറപ്പ് വരുത്തുക എന്നതിന്റെ ഭാഗമാണ് സദ്യയും അന്നദാനവും.

 

പുതുവസ്ത്രങ്ങള്‍ ധരിക്കുന്നതും സമ്മാനങ്ങള്‍ പരസ്പരം കൈമാറുന്നതും എല്ലാം ഇതിന്റെ ഭാഗമാണ്. എങ്ങും സന്തോഷവും സമൃദ്ധിയും മാത്രമാണ് ദീപാവലിയിലൂടെ സമൂഹത്തിന് നല്‍കുന്ന സന്ദേശം.മഹാബലിയും ദീപാവലിയും തമ്മിലും ബന്ധമുണ്ട്. ഉത്തരേന്ത്യയിലെ ബ്രാഹ്മമ കുടുംബങ്ങളിലാണ് ഇത്തരം ആഘോഷം കൂടുതലായും നടക്കുന്നത്. മഹാബലി പൂജയാണ് ഇതിന്റെ പ്രത്യേകത.

 

വലിയ ചന്ദ്രനെ കളത്തില്‍ വരുത്തല്‍ എന്നാണ് ഇതി അറിയപ്പെടുന്നത്. ഇതില്‍ ആദ്യ ദിവസം കിണറ്റില്‍ നിന്നെടുക്കുന്ന ജലം പൂജ കഴിഞ്ഞ് മൂന്നാം ദിവസം കിണറ്റിലേക്ക് തിരിച്ചൊഴുക്കുന്നു. തിന്മയെ ഇല്ലാതാക്കി നന്‍മയെ നല്‍കുന്നു എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.


ഐതിഹ്യം

 

ഭഗവാന്‍ മഹാവിഷ്ണു ലക്ഷ്മീസമേതനായി ക്രൂരനായ നരകാസുരനെ നിഗ്രഹിച്ചു. ഇതില്‍ സന്തോഷം പൂണ്ട ദേവന്മാര്‍ ദീപാലങ്കാരം നടത്തിയും മധുരം വിളമ്പിയും ആഘോഷിച്ചതിന്റെ ഓര്‍മയ്ക്കായാണ് ദീപാവലി ആഘോഷം. യുദ്ധത്തില്‍ വിജയിച്ചു വന്നശേഷം ശരീരവേദനയകറ്റാന്‍ ഭഗവാന്‍ എണ്ണ തേച്ചു കുളിച്ചതിന്റെ സ്മരണയ്ക്കായാണ് ദീപാവലി ദിനത്തില്‍ എണ്ണ തേച്ചുകുളിക്കണം എന്ന് പറയുന്നത്.

 

പ്രായഭേദമന്യേ സൂര്യോദയത്തിനു മുന്നേ ശരീരമാസകലം എണ്ണതേച്ച് കുളിക്കുന്നത് സര്‍വപാപങ്ങള്‍ നീങ്ങി അഭിവൃദ്ധിയുണ്ടാവാന്‍ ഉത്തമമാണ്.അന്നേദിവസം ജലാശയങ്ങളില്‍ ഗംഗാദേവിയുടെയും എണ്ണയില്‍ ലക്ഷ്മീ ദേവിയുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ലക്ഷ്മീ പൂജയ്ക്കും ഉത്തമമായ ദിനമാണിത്.

 

OTHER SECTIONS