By parvathyanoop.27 10 2022
അയ്യായിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ മഹാശിവക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ പറഞ്ഞു തീര്‍ക്കുവാന്‍ സാധിക്കില്ല. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് സമീപമുളള ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതി ക്ഷേത്രമാണ്.
ഈ ക്ഷേത്രം നിര്‍മ്മാണ രീതിയില്‍ ഏറെ പ്രത്യേകതകള്‍ ഉള്ള ഒരു ക്ഷേത്രമാണ്.കൃഷ്ണ ശില കൊണ്ടും തടി കൊണ്ടും പൂര്‍ണ്ണമായും നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം പരമ്പരാഗത കേരളീയ ക്ഷേത്ര നിര്‍മ്മാണ രീതി അനുസരിച്ചാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. വാസ്തു ശാസ്ത്രമാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി അവലംബിച്ചിരിക്കുന്നത്.ശ്രീകോവിലിലേക്കുള്ള കവാടത്തില്‍ മുഴുവന്‍ രാശിചക്രങ്ങളും വരച്ചിട്ടുണ്ട്.
ശിവനും പാര്‍വ്വതിയുമാണ് ഈ ലോകത്തെ മുഴുവനും നിയന്ത്രിക്കുന്നത് എന്ന അര്‍ഥമാണ് ഈ രാശിചക്രങ്ങള്‍ സൂചിപ്പിക്കുന്നത്. നാലു കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഓരോ കവാടത്തിന്റെയും മുകളില്‍ ഓരോ ഗോപുരവും കാണാം.ക്ഷേത്രത്തിന്റെ ഭാഗങ്ങളില്‍ ഏറെ ആകര്‍ഷണീയമായ മറ്റൊന്നാണ് നമസ്കാര മണ്ഡപം.
എഴുപത് തൂണുകളിലായി നില്ക്കുന്ന ഇത് കാണേണ്ട കാഴ്ചയ തന്നെയാണ്. തൂണുകളിലെ ശില്പകലയാണ് ഇവിടുത്തെ കാഴ്ച. ഇതിഹാസങ്ങളിലെ കഥാസന്ദര്ഭങ്ങളൈണ് ഇവിടെ കൊത്തിവെച്ചിരിക്കുന്നത്. കല്ലിലും മരത്തിലും കൊത്തിയെടുത്ത മറ്റു രൂപങ്ങളും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്.കൊടിമരം, വലിയ ബലിക്കല്‍പ്പുര, ഗംഗാ തീര്‍ഥ കിണര്‍,ചുറ്റമ്പലം, ഗണശ ക്ഷേത്രം, കാര്‍ത്തികേയ ക്ഷേത്രം എന്നിവയും ഈ ക്ഷേത്രത്തിന്റെ ഭാഗമാണ്.
ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തിലെ 111.2 അടി ഉയരത്തിലുള്ള മഹാശിവലിംഗത്തിന് രോഗ റെക്കോര്‍ഡിന്റെ സാക്ഷ്യപത്ര സമര്‍പ്പണം വ്യാഴാഴ്ച നടക്കും.രാവിലെ 9 ന് മഹാശിവലിംഗത്തിന് മുന്നില്‍ വച്ച് വേള്‍ഡ് റെക്കോര്‍ഡ് യൂണിയന് പ്രതിനിധി ക്രിസ്റ്റഫര്‍ ടെയ്ലര് ക്രാഫട് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയ്ക്ക് കൈമാറും.
മന്ത്രി കെ രാധാകൃഷ്ണന് ,അടൂര്‍ പ്രകാശ് എംപി, എംഎല്‍എമാരെ കെ ആന്‍സലന്‍, വി. കെ. പ്രശാന്ത് ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, നഗരസഭ ചെയര്മാന് പി .കെ. രാജമോഹന്‍ മോഹനന് എന്നലും ല്‍ ഇരുന്നു പ്രാര്‍ത്ഥന നടത്തുന്നതിന് സൗകര്യമുണ്ട്.
ഇവിടെ നടത്തിയ ദേവപ്രശ്നത്തിലാണ് ക്ഷേത്രത്തിന് അയ്യായിരം വര്‍ഷം പഴക്കമുണ്ടെന്ന് തെളിഞ്ഞത്. തികഞ്ഞ ജ്ഞായായ ഒരു സ്വാമിയുടെ സമാധി ഇവിടെ ഉണ്ടായിരുന്നു. അവിടെ വര്‍ഷങ്ങള്‍ക്കു ശേഷം കുറച്ചു ബ്രാഹ്മണര്‍ ശിവനെയും പാര്‍വ്വതിയുടെയും ഗണപതിയെയും മുരുകനെയും പ്രതിഷ്ഠിച്ച് പൂജിച്ചിരുന്നു എന്നും പറയപ്പെടുന്നു. പിന്നീട് കാലം കടന്നു പോകെ പ്രകൃതിയുടെ വികൃതികള്‍ക്ക് അടിപ്പെട്ട് അന്നത്തെ ആ ക്ഷേത്രം നശിച്ചു പോവുകയാണുണ്ടായത്.
ഐതിഹ്യം
ഇവിടുത്തെ പുണ്യപുരുഷനെന്ന് വിശ്വസിക്കുന്ന മഹേശ്വരാനന്ദ സരസ്വതികള്‍ ജനിക്കുന്നത്. മുന്‍പത്തെ ജ്ഞാനിയായിരുന്ന സന്യാസിയുടെ പുനര്‍ജന്മമായാണ് ഇദ്ദേഹത്തെ കരുതുന്നത്. തന്റെ മൂന്നാമത്തെ വയസ്സുമുതല്‍ അദ്ദേഹം പൂജയിലും ആരാധനാ കാര്യങ്ങളിലും വളരെയധികം താല്പര്യം കാണിച്ചിരുന്നു.
വീടിന്റെ കന്നിമുറിയില്‍ ധാന്യനിരതനായി ചെറുപ്രായത്തിലേ ഇരിക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. അങ്ങനെ അദ്ദേഹം ഇരിക്കുന്ന സ്ഥലത്ത് ഒരു പുറ്റുവളരുവാന് തുടങ്ങി. ഇതറിഞ്ഞ വീട്ടുകര്‍ അതിനെ നശിപ്പിച്ചെങ്കിലും അതിലും വലുതായി പിറ്റേദിവസം അത് കാണപ്പെട്ടു, ഇങ്ങനെ നശിപ്പിക്കുന്നത് കുറേ ദിവസം തുടര്ന്നവെങ്കിലും അപ്പോഴെല്ലാം ആ പുറ്റ് പൂര്‍വ്വാധികം ശക്തിയില്‍ വളര്‍ന്നു. ഒരിക്കല്‍ അതില്‍ നിന്നും ഒരു സര്‍പ്പം പുറത്തുവരുകയും ചെയ്തു.
പിന്നീട് ആ ബാലന്റെ നിര്‍ദ്ദേശാനുസരണം വീട്ടുകാര്‍ അവിടെ പൂജയ്ക്ക് അനുവദിക്കുകയും അവിടം ഇന്നു കാണുന്ന രീതിയില്‍ ഒരു ക്ഷേത്രമായി മാറുകയും ചെയ്തു എന്നാണ് ചരിത്രവും വിശ്വാസവും. 1161 മിഥുനം 30 നാണ് ശിവശക്തി ക്ഷേത്ര സമുച്ചയം ആദ്യം നിര്‍മ്മിക്കുന്നത്.
ശിവനോടൊപ്പം പാര്‍വ്വതിയും ഗണേശനും കാര്‍ത്തികേയനും ഒരുമിച്ചുള്ളതിനാല്‍ ശിവപരിവാര്‍ അഥവാ ശിവകുടുംബമായും ഈ ക്ഷേത്രത്തെ കണക്കാക്കുന്നു.ക്ഷേത്രത്തിന്റെ നടക്കു പടിഞ്ഞാറേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ശിവലിംഗത്തിനു പറഞ്ഞു തീര്‍ക്കാനാവാത്ത പ്രത്യേകതകളുണ്ട്. 111 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മഹാശിവലിംഗം ലോകത്തിലെ തന്നെ ഏറ്റവും ഇയരമേറിയ ശിവലിംഗ പ്രതിഷ്ഠയാണ്.
കുടുംബത്തിന്റെ നന്മയ്ക്കും ഐശ്വര്യത്തിനും സമ്പത്തിനും സമാധാനത്തിനുമെല്ലാം ഇവിടെ ശിവപരിവാറിനെ തൊഴുത് പ്രാര്‍ഥിച്ചാല്‍ മതി എന്നൊരു വിശ്വാസമുണ്ട്.പുറമേ നിന്നും വെറുതെ നോക്കിക്കാണാവുന്ന രീതിയിലല്ല ഈ ശിവലിംഗം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ കൂടി കയറി പോകാന്‍ സാധിക്കുന്ന പ്രത്യേകതരം നിര്‍മ്മാണമാണ് ഇതിന്റേത്.
മനുഷ്യ ശരീരത്തിന്റെ ആറു വ്യത്യസ്ത ചക്രങ്ങളെ ആധാരമാക്കി നിര്‍മ്മിച്ച ആറു ധ്യാനമുറികള്‍ ഈ മഹാശിവലിംഗത്തിനുള്ളില്‍ ഉണ്ട്. വ്യത്യസ്തങ്ങളായ ധര്‍മ്മങ്ങളും ഫലങ്ങളുമാണ് ഈ ആറു ധ്യാനമുറികള്‍ക്കും ഉള്ളത്.ആറു ധ്യാനമുറികള്‍ കൂടാതെ ഏറ്റവും താഴേയും ഏറ്റവും മുകളിലുയമായി രണ്ടു ഹാളുകള്‍ കൂടിയുണ്ട്. അതില്‍ ഏറ്റവും താഴെയുള്ളതില്‍ ഒരു ശിവലിംഗം കാണാം.
ഇവിടെ നിന്നും ആറു ധ്യാനമുറികളലൂടെ കയറി ഏറ്റവും മുകളില്‍ കൈലാസം എന്നു പേരായ മുറിയിലെത്തുന്ന വിധത്തിലാണ് ഇതന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു വരുന്നത്.108 വ്യത്യസ്ത ശിവലിംഗങ്ങളും ശിവന്റെ 64 ഭാവങ്ങളും ഈ ശിവലിംഗത്തിനുള്ളില് പലഭാഗങ്ങളായി കാണാന്‍ കഴിയും.
ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സിലും ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംപിടിച്ച ശിവലിംഗത്തിന്റെ കാഴ്ചകള്‍ കാണാന്‍ വലിയ തിരക്കാണ് ക്ഷേത്രത്തില്‍.