By parvathyanoop.26 01 2023
പൗരാണിക പ്രസിദ്ധമായ എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം 2023 ജനുവരി 26 ന് തുടക്കമായി.2023 ജനുവരി 24, 25 ദിവസത്തില്‍ പരമ പവിത്രമായ 108 കുടം ദ്രവ്യ കലശാഭിഷേക പൂജകള്‍ നടന്നു.
26 ന് ഇന്ന് രാവിലെ ഏഴുമണിക്ക് ബ്രഹ്മ കലശാഭിഷേകം പൂജകളും ക്ഷേത്രം തന്ത്രിമാരുടെ മുഖ്യ ധാര്‍മികത്വത്തില്‍ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും.
ഉത്സവത്തിന്റെ രണ്ടാം ദിവസം മുതല്‍ അഞ്ചാം ദിവസം വരെ രാവിലെ എട്ടുമണി മുതല്‍ ശീവേലിയും വൈകിട്ട് 4. 30 മുതല്‍ കാഴ്ച കാഴ്ച ശീവേലിയും ഉണ്ടായിരിക്കുന്നതാണ്.
ആറാം ദിവസം മുതല്‍ എട്ടാം ദിവസം വരെ രാവിലെ എട്ടു മണിക്ക് ഉള്ള ശീവേലി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.രണ്ടാം ദിവസം മുതല്‍ അഞ്ചാം ദിവസം വരെ ദിവസേന രാത്രി 10 മുതല്‍ വിളക്കെഴുന്നഴഴിപ്പ് ഉണ്ടായിരിക്കുന്നതാണ്.
എല്ലാ ദിവസവും രാവിലെയും വൈകിട്ടും കൂട്ട വെടി ഉണ്ടായിരിക്കും.ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം തുടങ്ങിയ വഴിപാടുകള്‍ നടത്തപ്പെടുന്നു.
ക്ഷേത്ര മതില്‍ക്കകത്ത് പടിഞ്ഞാറെ നടപ്പുരയില്‍ വൈകുന്നേരം 4 മണിക്ക് പഞ്ചാരിമേളം അരങ്ങേറ്റവും ആറുമണിക്ക് മനേപറമ്പ് തറവാട്ടില്‍ നിന്നും വരുന്ന കൊടിക്കയറിനുള്ള വരവേല്‍പ്പും നടക്കും.
വൈകുന്നേരം ഏഴിനും എട്ടിനും മതിവൈകുന്നേരം ഏഴിനും എട്ടിനും മതി കൊടിയേറ്റം തുടങ്ങും.വൈകുന്നേരം ഏഴിനും എട്ടിനും ഇടയില്‍ കൊടിയേറ്റ്.
ക്ഷേത്രത്തിന് പുറത്ത് വടക്കു വശത്ത് വൈകുന്നേരം 5 .30 മുതല്‍ തിരുവാതിരകളി, സംഗീത കച്ചേരി ,കര്‍ണാട്ടിക് സംഗീത കച്ചേരി ,നങ്ങ്യാര്‍കൂത്ത് ,ഭക്തിഗാനമേള തുടങ്ങിയ പരിപാടികള്‍ നടക്കും.
എറണാകുളത്തപ്പന്റെ തിരുവുത്സവത്തിന്റെ അഞ്ചാം ദിവസം മുതല്‍ ആറാട്ട് ദിവസം ഫെബ്രുവരി രണ്ടുവരെ എല്ലാ ഭക്തജനങ്ങള്‍ക്കും പ്രസാദ ഊട്ട് ഉണ്ടാകുന്നതാണ്.