By parvathyanoop.04 11 2022
നിര്‍മ്മാണരംഗത്ത് ലോകത്തെ പലപ്പോഴായി ഇന്ത്യ അത്ഭുതപ്പെടുത്തി. ഇപ്പോഴിതാ, ഈ പട്ടികയിലേക്ക് മറ്റൊരു വിസ്മയിപ്പിക്കുന്ന നിര്‍മ്മിതി കൂടി വരുന്നു. സ്റ്റാച്യൂ ഓഫ് ബിലീഫ് രാജസ്ഥാന് ലോകത്തിനു പരിചയപ്പെടുത്തുന്ന നിര്‍മ്മാണ വിസ്മയമാണ്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമയും ലോകത്തിലെ ഏറ്റവും ഉയരമുള്ള നാലാമത്തെ പ്രതിമയുമാണ് സ്റ്റാച്യൂ ഓഫ് ബിലീഫ്'വിശ്വാസ സ്വരൂപം' എന്നു പേരിട്ടിരിക്കുന്ന ഈ പ്രതിമ ഒക്ടോബര്‍ 29ന് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.
ഒരു കാല് മടക്കി അടുത്ത കാലിനു മുകളില്‍ കയറ്റിവെച്ച് ഇരിക്കുന്ന രൂപത്തിലാണ് വിശ്വാസ സ്വരൂപം പ്രതിമയുള്ളത്. പ്രതിമയുടെ ഇടതു കയ്യില്‍ ത്രിശൂലം പിടിച്ചിരിക്കുന്നതും കാണാം. 369 അടി (112 മീറ്റര്‍) ഉയരമുണ്ട് ഈ പ്രതിമയ്ക്ക്. കൂടാതെ, പീഠത്തിനു മാത്രം പീഠത്തിന് 110 അടി (34 മീറ്റര്‍) ഉയരവുമുണ്ട്.പുറത്തു നിന്നു കാണുന്നതിനേക്കാള്‍ വിശാലമായ കാഴ്ചകളും നിര്‍മ്മിതികളും പ്രതിമയ്ക്കുള്ളില് കാണാം.
ഔഷധസസ്യങ്ങള്‍ പരിപാലിക്കുന്ന ഉദ്യാനവും ഭക്ഷണശാലയുമെല്ലാം ഇതിനുള്ളിലുണ്ട്. പ്രതിമയുടെ ഉള്‍ഭാഗത്ത് 20 അടി (6.1 മീറ്റര്‍), 110 അടി (34 മീ), 270 അടി (82 മീ) എന്നീ വലുപ്പത്തില്‍ എക്സിബിഷന് ഹാളും പൊതു കാഴ്ച ഗാലറികളും കാണാം. എലവേറ്റര്‍ വഴി മാത്രമേ ഇവിടെ എത്തുവാന്‍ സാധിക്കുകയുള്ളൂ.
25 അടി (7.6 മീറ്റര്‍) ഉയരവും 37 അടി (11 മീറ്റര്‍) നീളവുമുള്ള നന്ദി പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 16 ഏക്കര്‍ ഗ്രൗണ്ടില്‍ പാര്‍ക്കിംഗ് സൗകര്യം, മൂന്ന് ഹെര്‍ബല്‍ ഗാര്‍ഡനുകള്‍, ഫുഡ് കോര്‍ട്ട്, ലേസര്‍ ഫൗണ്ടന്, കരകൗശല കടകള്‍ക്കുള്ള സ്ഥലം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അകത്ത് കയറാന്‍ നാല് ലിഫ്റ്റുകളും മൂന്ന് പടികളുമുണ്ട്.250 വര്‍ഷം നിലനില്‍ക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. മൂവായിരം ടണ്‍ ഉരുക്കും ഇരുമ്പും 2.5 ലക്ഷം ക്യുബിക് ടണ്‍ കോണ്‍ക്രീറ്റും മണലും ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചു.
ഉയരത്തിലുള്ള പ്രതിമ ഏകദേശം 20 കിലോമീറ്റര്‍ അകലെ നിന്നുപോലും കാണുവാന്‍ സാധിക്കുമെന്നാണ് പറയുന്നത്. രാത്രിയില്‍ പ്രത്യേക വിളക്കുകള്‍ ഉപയോഗിച്ച് പ്രകാശിപ്പിക്കുന്നതിനാല്‍ ഇതിന്റെ രാത്രിക്കാഴ്ചയും മനോഹരമാണ്.2012 ല്‍ ആരംഭിച്ച നിര്‍മ്മാണം പത്ത് വര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയത്.മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനെ പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
പ്രതിമയ്ക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലായി ബംഗീ ജമ്പിംഗ്, സിപ്പ് ലൈന്‍, ഗോ-കാര്‍ട്ട് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കും. വിനോദസഞ്ചാരികള്‍ക്ക് അവരുടെ ദിവസം ആസ്വദിക്കാന്‍ ഫുഡ് കോര്‍ട്ട്, അഡ്വഞ്ചര്‍ പാര്‍ക്ക്, ജംഗിള്‍ കഫേ എന്നിവ ഉണ്ടായിരിക്കുമെന്നും അധികൃതര്‍ പറയുന്നത്.
രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലെ നാഥ്ദ്വാര പട്ടണത്തിലാണ് സ്റ്റാച്യൂ ഓഫ് ബിലീഫ് സ്ഥാപിച്ചിരിക്കുന്നത്. ഗണേഷ് ടെക്രി എന്ന പട്ടണത്തിലെ ഒരു കുന്നിന് മുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബനാസ് നദിയുടെ തീരത്താണ് ഈ പട്ടണമുള്ളത്. ഉദയ്പൂരില്‍ നിന്ന് 45 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം ഇവിടെ എത്തിച്ചേരുവാന്‍.പരമശിവന് ധ്യാന രൂപത്തിലിരിക്കുന്ന ഭാവത്തിലാണ് വിശ്വാസ സ്വരൂപത്തിന്റെ നിര്‍മ്മാണം.