By parvathyanoop.02 08 2022
മനുഷ്യ ശരീരത്തില്‍ ഗൗളി പതിക്കുന്നത് ശരിക്കും ശകുനമായിട്ടാണ് പുരാതന പാരമ്പര്യം അനുസരിച്ച് കരുതപ്പെടുന്നത്. മനുഷ്യ ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ ഗൗളി വീണാല്‍ ഉണ്ടാകുന്ന ഫലങ്ങളെ കുറിച്ച് ജ്യോതിഷത്തിലെ ഗൗളി പതന ശാസ്ത്ര വിഭാഗത്തില്‍ വ്യക്തമായി വിവരിച്ചിരിക്കുന്നു. ഈ ശകുനത്തിന്റെ വിശദമായ വ്യാഖ്യാനങ്ങള്‍ ഗൗളി പഞ്ചാംഗത്തിലും കാണാനാവും. ഗൗളി മനുഷ്യ ശരീരത്തില്‍ വീണ സമയം, പ്രദേശം എന്നിവയെ അടിസ്ഥാനമാക്കി അനുബന്ധ വ്യാഖ്യാനങ്ങളും ഫലങ്ങളും ഗൗളി പഞ്ചാംഗം നല്‍കുന്നു.
ചില സാഹചര്യങ്ങളില്‍ ഇത് നല്ലതും ചിലതില്‍ ദുശകുനവുമാണ് പ്രദാനം ചെയ്യുന്നത്.ശരീരത്തില്‍ ഗൗളി വീണ സമയം, പ്രദേശം എന്നിവയെ അടിസ്ഥാനമാക്കിയാണ് നല്ലതാണോ അതോ ദുശകുനമാണോ എന്ന് തിരിച്ചറിയുന്നത്.സ്ത്രീകളുടെ ഇടത് ഭാഗത്തും പുരുഷന്മാരുടെ വലത് ഭാഗത്തും ഗൗളി വീഴുന്നത് നല്ല സൂചനയായാണ് കരുതുന്നത്.
അതുപോലെ, സ്ത്രീകളുടെ വലത് ഭാഗത്തോ പുരുഷന്മാരുടെ ഇടത് ഭാഗത്തോ പല്ലി വീണാല്‍ അത് പ്രതികൂല ഫലം ഉണ്ടാക്കുമെന്നും കരുതുന്നു. എന്നാല്‍ രാത്രി ശരീരത്തില്‍ ഗൗളി വീഴുന്നത് നെഗറ്റീവോ പോസിറ്റീവോ ആയ ഫലങ്ങള്‍ തരുന്നില്ല.സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരത്തില്‍ ഗൗളി വീഴുമ്പോള്‍ ഉണ്ടാകുന്ന വ്യത്യസ്തമായ ഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
സ്ത്രീകള്‍ക്ക്
തലയ്ക്ക് മുകളില്‍: മരണ ഭയം
മുടി: രോഗ പ്രശ്‌നങ്ങളിലൂടെ കടന്ന് പോകും
ഇടത് കണ്ണ്: നിങ്ങളുടെ പുരുഷന്റെ സ്‌നേഹം ലഭിക്കും
വലത് കണ്ണ്: മാനസിക സമ്മര്‍ദ്ദം നേരിടും
കവിള്‍: ആണ്‍ കുഞ്ഞിനെ ലഭിക്കും
വലത് ചെവിക്ക് മുകളില്‍: സാമ്പത്തിക ലാഭം ഉണ്ടാകുന്നു
മേല്‍ച്ചുണ്ട്: തര്‍ക്കങ്ങള്‍ കടന്നുവരും
കീഴ്ച്ചുണ്ട്: ചില പുതിയ വസ്തുക്കള്‍ ലഭിക്കും
ഇരു ചുണ്ടുകളിലും: തര്‍ക്കങ്ങള്‍ വരുന്നു
പിന്‍ഭാഗം: മരണ വാര്‍ത്തകള്‍ കേള്‍ക്കും
നഖങ്ങള്‍: തര്‍ക്കമോ പ്രശ്‌നമോ നടക്കുന്നു
കൈകള്‍: സാമ്പത്തിക നേട്ടം ഉണ്ടാകും
വിരലുകള്‍: പുതിയ ആഭരണങ്ങള്‍ ലഭിക്കും
വലത് കൈ: പ്രണയം ഉണ്ടാകും
തോള്‍: ആഭരണങ്ങള്‍ ലഭിക്കും
കാല്‍ മുട്ടുകള്‍: സ്‌നേഹം ലഭിക്കും
കണങ്കാല്‍: സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു
വലത് കാല്‍: പരാജയം നേരിടേണ്ടി വരും
കാല്‍ വിരലുകള്‍: ആണ്‍ കുഞ്ഞിന്റെ അമ്മയാകും
പുരുഷന്മാര്‍ക്ക്
തലയ്ക്ക് മുകളില്‍: മരണ ഭയം മുന്‍കൂട്ടി കാണുന്നു. തര്‍ക്കം ഉണ്ടാകാനും സാദ്ധ്യതയുണ്ട്.
മുഖം: അപ്രതീക്ഷിതമായി സമ്പത്ത് ലഭിക്കും
വലത് കണ്ണ്: ഏറ്റെടുത്ത ദൗത്യം പരാജയപ്പെടും
ഇടത് കണ്ണ്: ശുഭവാര്‍ത്ത കേള്‍ക്കും
നെറ്റി: പ്രിയപ്പെട്ടവരുടെ വേര്‍പാട് ഉണ്ടാകും
കവിള്‍: മോശം വാര്‍ത്ത കേള്‍ക്കും
ചെവി: പണം ലഭിക്കും
മേല്‍ച്ചുണ്ട്: തര്‍ക്കമുണ്ടാകാനുള്ള സാഹചര്യം ഉണ്ടാകും
കീഴ്ച്ചുണ്ട്: ഉടന്‍ സാമ്പത്തിക നേട്ടം
ഇരു ചുണ്ടുകളിലും: മരണ വാര്‍ത്ത കേള്‍ക്കും
വായ: ആരോഗ്യം നഷ്ടപ്പെടും
കൈ: സാമ്പത്തിക നഷ്ടം
വിരലുകള്‍: പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടിയേക്കും
കാല്‍പ്പാദം: വെല്ലുവിളി നിറഞ്ഞ സമയം വരാന്‍ പോകുന്നു
കാല്‍വിരലുകള്‍: രോഗങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത