By parvathyanoop.06 02 2023
കരിക്കകം ശ്രീ ചാമുണ്ഡിദേവി ക്ഷേത്ര 2023 ഉത്സവത്തിനുള്ള പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നടന്നു. ക്ഷേത്ര മേല്‍ശാന്തി രാമചന്ദ്രന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കേന്ദ്ര സഹമന്ത്രി വി .മുരളീധരന്‍ പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നിര്‍വഹിച്ചു.
ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീ എം രാധാകൃഷ്ണന്‍ നായര്‍, ട്രസ്റ്റ് പ്രസിഡന്റ് എം .വിക്രമന്‍ നായര്‍, ട്രസ്റ്റ് സെക്രട്ടറി എം .ഭാര്‍ഗവന്‍ നായര്‍, ട്രസ്റ്റ് ട്രഷറര്‍ വി.എസ് .മണികണ്ഠന്‍ നായര്‍, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി പി .ശിവകുമാര്‍,വൈസ് പ്രസിഡന്റ് ജെ.ശങ്കരദാസന്‍ നായര്‍, ട്രസ്റ്റ് ഭരണസമിതി അംഗങ്ങള്‍, ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങള്‍, ഉത്സവം സബ് കമ്മിറ്റി അംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
2023ലെ ഉത്സവ മഹാമഹം മാര്‍ച്ച് 27ന് ആരംഭിച്ച് ഏപ്രില്‍ രണ്ടാം തീയതി രാവിലെ 10 .15 ന് പ്രസിദ്ധമായ കരിക്കകം പൊങ്കാലയോട് കൂടി പര്യവസാനിക്കുന്നതുമാണ്.