By parvathyanoop.20 01 2023
ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിലെ മകരഭരണി ഉത്സവം ജനുവരി 23 മുതല്‍ 29 വരെ . 23 ന് രാവിലെ എട്ടിന് 25 -കലശം, ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന് നമ്പൂതിരിയുടേയും മേല്‍ശാന്തി നീലകണ്ഠന് നമ്പൂതിരിയുടേയും കാര്‍മികത്വത്തില്‍ നടക്കുന്നത്.
24 ന് വൈകിട്ട് 5.30 -ന് അയ്മനം പ്രസാദ് പാര്‍ട്ടിയുടെ തോറ്റംപാട്ട്, ഭദ്രകാളിപ്പാട്ട് 7.15ന് കടുത്തുരുത്തി ശ്രീകുമാറിന്റെ സോപാന സംഗീതം 8.15 -ന് ആര്യാട് വല്ലഭദാസിന്റെ കഥാപ്രസംഗം കര്ണ്ണന്, 25 -ന് കുടമാളൂര്‍ കഥകളിയോഗത്തിന്റെ പ്രഹ്ളാദചരിതം കഥകളി, 26 -ന് വൈകിട്ട് 7.30-ന് പോരൂര്‍ ഉണ്ണികൃഷ്ണനും, കല്പാത്തി ബാലകൃഷ്ണനും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക.
27- ന് വൈകിട്ട് ഏഴിന് തിരുവാതിരകളി, 7.45- ന് സാമപ്രിയാ വാര്യരും സംഘവും അവതരിപ്പിക്കുന്ന സോപാനസംഗീതം, 28-ന് രാവിലെ എട്ടിന് പൊങ്കാല , വൈകിട്ട് ഏഴിന് തിരുവാതിരകളി, 7.45 -ന് രാമചന്ദ്ര പുലവരുടെയും സംഘത്തിന്റെയും തോല്‍പ്പാവക്കൂത്ത്. 8.45-ന് ആലപ്പുഴ റെയ്ബാന്‍ സൂപ്പര്‍ ഹിറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള.
മകരഭരണി ദിവസമായ 29 -ന് രാവിലെ ഒന്‍പതിന് ഏറ്റുമാനൂര്‍ ക്ഷേത്ര സന്നിധിയില്‍നിന്നും കുംഭകുട ഘോഷയാത്ര, കലാപീഠം സുനില്‍കുമാറിന്റെ സ്പെഷ്യല്‍ പഞ്ചാരിമേളം, ഉച്ചയ്ക്ക് 12 മുതല്‍ മഹാപ്രസാദഊട്ട്.
വൈകിട്ട് ഒന്‍പത് മുതല്‍ പേരൂര്‍ സുരേഷിന്റ നേതൃത്യത്തില്‍ 25 -ല്‍ പരം കലാകാരന്മാര് ചേര്‍ന്നൊരുക്കുന്ന പാണ്ടിമേളം, താലപ്പൊലി, ശിവദം നൃത്തകല അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, പ്രണവം ഓര്‍ക്കസ്ട്ര ഏറ്റുമാനൂര്‍ അവതരിപ്പിക്കുന്ന ഗാനമേള എന്നിവയാണ് ഉവിടുത്തെ പ്രധാന പരിപാടികള്‍.