മിഥുനം രാശിയില്‍ ചൊവ്വയെത്തി; ഇനി വരുന്ന 67 ദിവസം ഈ രാശിക്കാര്‍ക്ക് വേണം അതീവ ശ്രദ്ധ

By parvthynanoop.17 03 2023

imran-azhar

 

 


ചൊവ്വ മിഥുനം രാശിയില്‍ പ്രവേശിച്ചു കഴിഞ്ഞു. ഇനി വരുന്ന 67 ദിവസം ചൊവ്വ മിഥുന രാശിയില്‍ തന്നെയാണ് ഉണ്ടാവുക.  2023 മെയ് 10 വരെ ചൊവ്വ ഇവിടെ തുടരും.

 

ഒരു വ്യക്തിയുടെ ജീവിതത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തമായാല്‍ അയാള്‍ക്ക് ജീവിതത്തില്‍ ഒരു പ്രശ്‌നങ്ങള്‍ അഭിമുഖീകരിയ്‌ക്കേണ്ടി വരില്ല. മിഥുന രാശിയിലെ ചൊവ്വ സംക്രമണത്തില്‍ ഈ 4 രാശിക്കാര്‍ വളരെ സൂക്ഷിക്കണം.

 

മിഥുനം

 

മെയ് 10 വരെയുള്ള കാലയളവില്‍ മിഥുന രാശിക്കാര്‍ക്ക് കരിയറില്‍ തടസ്സങ്ങള്‍ നേരിടാം. മനസ്സ് ശാന്തമായിരിക്കില്ല. മെയ് 10 വരെ ജാഗ്രത പാലിക്കുക. ജോലികളില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുക


കര്‍ക്കടകം

 

കര്‍ക്കടകം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ബുദ്ധിമുട്ടുകള്‍ വര്‍ധിക്കും. സാഹചര്യങ്ങള്‍ അനുകൂലമല്ല. കരിയറുമായി ബന്ധപ്പെട്ട് നിരവധി ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ജോലി മാറ്റങ്ങളും സ്ഥലമാറ്റവുമുണ്ടാകും.

 


വൃശ്ചികം

 

വൃശ്ചിക രാശിക്കാര്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ഈ മോശം സമയം നിങ്ങളുടെ സംസാരത്തെയും ആശയവിനിമയത്തെയും ബാധിക്കുന്നു. 


കുംഭം

 

മിഥുന രാശിയിലെ ചൊവ്വയുടെ സംക്രമണം കുംഭം രാശിക്കാര്‍ക്ക് ദോഷം വരുത്താന്‍ സാധ്യതയുണ്ട്. തൊഴില്‍, കുട്ടികള്‍ എന്നിവയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.