തൊഴുവന്‍കോട് ശ്രീ മഹാചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറ്റ്

By parvathyanoop.25 01 2023

imran-azhar

 


തൊഴുവന്‍കോട് ശ്രീ മഹാചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം 2023 ജനുവരി 26 മുതല്‍ ഫെബ്രുവരി 5 അഞ്ചുവരെ നടത്തപ്പെടുന്നു.

 

ഇന്ന് രാവിലെ അഞ്ചുമണി മുതല്‍ ഗണപതിഹോമം ,ആറ് മുതല്‍ വൈകുന്നേരം 6 വരെ അഖണ്ഡ നാമജപം, രാവിലെ 7 മണി മുതല്‍ 9 മണി വരെ നവഗ്രഹഹോമവും നവഗ്രഹപൂജയും നടക്കും. വൈകുന്നേരം 5.30 മുതല്‍ 9 മണിവരെ ശ്രീചക്ര പൂജ ഇവിടെ നടത്തപ്പെടും.

 

 

26 /1 /2023 മുതല്‍ 4/ 226 1 2023 മുതല്‍ 4.2/2023 വരെയുള്ള 10 ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ഔഷധക്കഞ്ഞി ക്ഷേത്ര പരിസരത്ത് നടത്തപ്പെടുന്നു.11 ദിവസം തുടര്‍ച്ചയായിട്ട് നട തുറക്കുന്നത് കൊണ്ട് രണ്ടു ദിവസം അതായത് 7 /2/2023 ചൊവ്വാഴ്ചയും 10/ 2/12023 വെള്ളിയാഴ്ചയും നട തുറക്കുന്നതല്ല.

 

ഇന്നു മുതല്‍ താലപ്പൊലി ,ഉരുള്‍ നേര്‍ച്ച തുടങ്ങിയവ നടത്തും.പൊങ്കാല ദിവസം രാവിലെ 7.00 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പുരുഷന്മാര്‍ക്ക്ക്ഷേത്ര കോമ്പൗണ്ടില്‍ പ്രവേശനമില്ല.

 

ത്രിമൂര്‍ത്തികളുടെ സാന്നിധ്യത്തില്‍ പ്രതിഷ്ഠ നടന്ന ഭാരതത്തിലെ ഏക ക്ഷേത്രം എന്ന് മാത്രമല്ല പ്രതിഷ്ഠാദിന സമയത്ത് വീണ്ടും ബ്രഹ്മവിഷ്ണു മഹേശ്വരന്മാരുടെ സാന്നിധ്യം ഇവിടെ ഉണ്ടാകുന്നു.ഭക്ത ജനങ്ങളെ അനുഗ്രഹിക്കുന്നു എന്നാണ് ഇതിലുള്ള സങ്കല്പം .

 

ക്ഷേത്ര അറിയിപ്പുകള്‍

 

1.ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് 53 വര്‍ഷങ്ങളായി ഈ ക്ഷേത്രത്തില്‍ യാതൊരു തരത്തിലുള്ള പിരിവും നടത്തിയിട്ടില്ല.


2.മന്ത്രവാദം കഴിപ്പിച്ച് ഒഴിപ്പിച്ച് പാവകള്‍ ചന്ദനമുട്ടികള്‍ ക്ഷേത്രത്തില്‍ സ്വീകരിക്കുന്നതല്ല ഇത് കൊണ്ടുവരിക നിക്ഷേപിക്കുക ഇവിടെ ചെയ്യുവാന്‍ പാടുള്ളതല്ല.


3.ഉത്സവമല്ലാത്ത മറ്റ് സാധാരണ ദിവസങ്ങളില്‍ ഞായര്‍, ചൊവ്വ ,വെള്ളി എന്നീ ദിവസങ്ങളില്‍ മാത്രമേ നട തുറക്കുകയുള്ളൂ.

 

OTHER SECTIONS