ഗുരുവായൂര്‍ ക്ഷേത്രത്തിലെ കുന്നിക്കുരു വാരിയിടല്‍ ഐതിഹ്യം

By parvathyanoop.16 09 2022

imran-azhar

 

 

നാരായണീയം കേട്ടുണരുന്ന ഭഗവാനും ഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാക്കുവാന്‍ സന്ദര്‍ശിക്കേണ്ട സമീപത്തെ ക്ഷേത്രങ്ങളും ദ്വാരകയില്‍ ശ്രീ കൃഷ്ണന്‍ ആരാധിച്ചിരുന്ന പ്രതിഷ്ഠയും എല്ലാം നമ്മുടെ കണ്ണുകള്‍ക്ക് ആനന്ദം പകരുന്നു.കുംഭമാസത്തിലെ പൂയം നക്ഷത്രത്തിലാണ് ഗുരവായൂര്‍ ക്ഷേത്രത്തിലെ ഏറ്റവും വലിയ ഉത്സവം നടക്കുന്നത്.

 

പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്താറുണ്ട്. ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിനു വെളിയിലിറങ്ങുന്ന സമയം കൂടിയായതിനാല്‍ ഇത് നാട്ടുകാരുടെ പ്രധാനപ്പെട്ട ആഘോഷം കൂടിയാണ്.വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയില്‍ 12 എണ്ണം അതിപ്രധാനമാണ്.

 

കാഴ്ചയില്‍ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങളനുസരിച്ച് ശംഖചക്രഗദാപത്മങ്ങള്‍ കാണപ്പെടുന്ന കൈകള്‍ക്ക് വ്യത്യാസമുണ്ടാകും. പുറകിലെ വലതുകയ്യില്‍ ചക്രം, പുറകിലെ ഇടതുകയ്യില്‍ ശംഖ്, മുന്നിലെ വലതുകയ്യില്‍ താമര, മുന്നിലെ ഇടതുകയ്യില്‍ ഗദ എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണുവിഗ്രഹരൂപത്തിന് ജനാര്‍ദ്ദനന്‍ എന്നാണ് പേര്.

 

ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്.ഇവിടുത്തെ കുന്നിക്കുരു വാരിയില്‍ ചടങ്ങ് അതിപ്രശസ്തമാണ്.

 

കുന്നിക്കുരു വാരിയിടല്‍ ഐതീഹ്യം


ഒരിക്കല്‍ ഒരമ്മൂമ്മ ഗുരുവായുരപ്പനെ കാണാന്‍ പുറപ്പെട്ടു. കണ്ണന് കൊടുക്കാന്‍ എന്തെങ്കിലും വേണ്ടേ. ആ പാവത്തിന്റെ കയ്യില്‍ ഒന്നും ഇല്ലായിരുന്നു. മുറ്റത്ത് നിന്നിരുന്ന കുന്നിമരത്തില്‍ നിന്നും അല്പം കുന്നിക്കുരു ശേഖരിച്ച് കണ്ണന് കൊടുക്കാന്‍ കൊണ്ട് പോയി. എന്നാല്‍, അവിടുത്തെ തിക്കിലും തിരക്കിലും പെട്ട് അമ്മൂമ്മയുടെ കയ്യിലെ കുന്നിക്കുരുവെല്ലാം പോയി.

 

കുന്നിക്കുരുവെല്ലാം താഴെ വീണു ചിതറിയപ്പോള്‍ ആ അമ്മൂമ്മക്ക് സങ്കടത്തോടെ നിന്നു.ആ പാവത്തിന്റെ കണ്ണുകള്‍ നിറഞ്ഞു.മറ്റാരും അതൊന്നും ശ്രദ്ധിക്കുന്നില്ല. അവരവര്‍ കൊണ്ടുവന്നത് ഞാനാദ്യം ഞാനാദ്യം എന്ന മട്ടില്‍ കണ്ണന് സമര്‍പ്പിക്കാനും കൊടുത്തതില്‍ കൂടുതല്‍ ചോദിച്ചു വാങ്ങാനുള്ള വലിയ ലിസ്റ്റുമായി തിക്കും തിരക്കും കൂട്ടുന്നു. ഈ സമയം കണ്ണന്‍ മെല്ലെ ശ്രീലകത്തു നിന്നും പുറത്തിറങ്ങി.

 

കണ്ണന്‍ വന്ന് താഴെ ഇരുന്നു തന്റെ കുഞ്ഞിക്കൈ കൊണ്ട് സാവധാനം ഓരോ കുന്നിക്കുരുമണികള്‍ പെറുക്കിയെടുക്കാന്‍ തുടങ്ങി. ഈ രംഗം മറ്റാരും കണ്ടില്ല എന്നാല്‍, ആ അമ്മൂമ്മ അത് കണ്ടു.ആ അമ്മൂമ്മയുടെ കണ്ണില്‍ അപ്പോള്‍ നിറഞ്ഞത് ആനന്ദക്കണ്ണുനീരാണ് .

 

പിന്നീട് ഈ അമ്മൂമ്മ സ്ഥിരം വന്ന് കുന്നിക്കുരു പ്രസാദമായി നല്‍കി തുടങ്ങി. ഇങ്ങനെയാണ് ക്ഷേത്രത്തില്‍ കുന്നിക്കുരു വാരിയിടല്‍ ആരംഭിച്ചതെന്നാണ് ഐതിഹ്യം.

 

 

OTHER SECTIONS