By parvathyanoop.21 01 2023
ജ്യോതിഷ പ്രകാരം ഇന്ന് ജനുവരി 21 ആയ ശനിയാഴ്ച വളരെയധികം വിശേഷപ്പെട്ട ദിവസമാണ്.കാരണം ഇന്ന് മൗനി അമാവാസിയാണ്. ഒപ്പം ശനിയും കൂടിയാകുമ്പോള്‍ ഒരു അപൂര്‍വ്വ സംഗമം നടക്കും.
അതിന്റെ ഫലമായി ഈ 5 രാശിക്കാര്‍ക്ക് വലിയ നേട്ടം ലഭിക്കും.ശനി കുംഭത്തില്‍ നില്‍ക്കുന്നതും കൂടിയാകുമ്പോള്‍ വളരെ പ്രത്യേകതയുള്ളതാണ്.ഇത് ഈ രാശിക്കാരുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.
മേടം
ഇന്ന് നിങ്ങള്‍ നല്ല മാനസികാവസ്ഥയിലായിരിക്കും. സമാധാനം ഉണ്ടാകും. പരീക്ഷ-മത്സരങ്ങളില്‍ വിജയിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ഇന്ന് നല്ല ദിനമായിരിക്കും. പ്രണയ ജീവിതം മനോഹരമായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും.
ഇടവം
ചെലവുകള്‍ കുറയുന്നത് വലിയ ആശ്വാസം നല്‍കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയുമായി ഒരു റൊമാന്റിക് ഡിന്നറിനു പോകാം. ജോലിസ്ഥലവുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ ലഭിക്കും. വിദേശത്തേക്ക് പോകാന്‍ പദ്ധതിയിടാണ് ഇന്ന് നല്ല ദിനം.
ചിങ്ങം
ഇന്ന് നിങ്ങള്‍ നല്ല ഉത്സാഹം നിറഞ്ഞവരായിരിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങള്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കും. വീട്ടുകാരുടെ പൂര്‍ണ സഹകരണവും പിന്തുണയും ഉണ്ടാകും. ജോലിസ്ഥലത്തും സഹായമുണ്ടാകും, നിങ്ങളുടെ പ്രകടനം മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്. നിങ്ങളുടെ പ്രണയ ബന്ധം വിവാഹത്തില്‍ കലാശിക്കും.
കന്നി
ഇന്ന് നിങ്ങള്‍ക്ക് വളരെ മികച്ച ദിവസമായിരിക്കും. നിങ്ങലചെയ്യുന്ന ജോലിയ്ക്ക് വിലയുണ്ടാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും, ഒരു യാത്ര പോകാം. ജോലിയില്‍ താല്‍പര്യം വര്‍ദ്ധിക്കും.
ധനു
ഇന്ന് നിങ്ങള്‍ നിങ്ങളുടെ മികച്ച പ്രകടനം കാഴ്ചവയ്ക്കും. കരിയറില്‍ പുരോഗതിക്കുള്ള ശക്തമായ സാധ്യതകളുണ്ട്. ആളുകള്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കുകയും അത് സ്വീകരിക്കുകയും ചെയ്യും. പ്രണയബന്ധങ്ങള്‍ ശക്തിപ്പെടും. ആരോഗ്യം നന്നായിരിക്കും. പെട്ടെന്നുള്ള ധനലാഭത്തിന് അവസരം.