ടെന്‍ഷനും ഭയവും മാറും; പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടാം; ഈ മന്ത്രം പതിവായി ജപിച്ചാല്‍ മതി

By RK.30 12 2021

imran-azhar


മാനസിക സമ്മര്‍ദ്ദം അനുഭവിക്കാത്തവരായി ആരുണ്ട്? ആധുനിക കാലത്തിന്റെ മുഖമുദ്രയാണ് സമ്മര്‍ദ്ദം എന്നു പറയാം. ദിവസവും പലവിധ ടെന്‍ഷനുകളിലാണ് നമ്മള്‍.

 

ദിവസവും ഈ മന്ത്രം ജപിച്ചാല്‍ ടെന്‍ഷനില്‍ നിന്നും ആശ്വാസം ലഭിക്കും. ദുര്‍ഗാമന്ത്രമാണ് സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സഹായിക്കുന്ന മന്ത്രം. ദിവസവും ഈ മന്ത്രം ജപിച്ചാല്‍ ടെന്‍ഷനും ഭയവും മാറുമെന്നാണ് വിശ്വാസം. ദുരന്തങ്ങളെ അതിജീവിക്കാനും ധൈര്യത്തിനും ദുര്‍ഗാമന്ത്രം ഉത്തമമത്രേ.

 

സകലദേവതകളും ദേവിയില്‍ കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ഏതു സാഹചര്യത്തെയും സധൈര്യം നേരിടാന്‍ ദേവീഭക്തര്‍ക്ക് സാധിക്കും. ശിവഭഗവാന്റെ പത്‌നിയായ പാര്‍വതിദേവിയുടെ പൂര്‍ണരൂപമാണ് ദുര്‍ഗാദേവി.

 

ഗുരുവിന്റെ നിര്‍ദേശപ്രകാരമേ മന്ത്രം ജപിക്കാവൂ.

 

മന്ത്രം:

'ഓം സര്‍വ്വസ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ

ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ'

 

 

 

 

OTHER SECTIONS