മഹാകാലേശ്വര യാഗാഗ്‌നിയില്‍ ശരഭേശ്വരരൂപം തെളിഞ്ഞു

By web desk.10 05 2023

imran-azhar

 


തിരുവനന്തപുരം: ഭാരതരുദ്ര യജ്ഞ ചരിത്രത്തിലാദ്യമായി മഹാകാലേശ്വരയാഗം പട്ടം മാങ്കുളം ശ്രീ പരാശക്തി ദേവീക്ഷേത്ര സന്നിധിയില്‍ നടക്കുകയാണ്. 161 മഹാക്ഷേത്ര പരിഹാര കര്‍മ്മങ്ങള്‍ക്കുശേഷമാണ് ഈ യാഗത്തിന് തുടക്കംകുറിച്ചത്. മഹാകാലേശ്വറില്‍ മാത്രം ദര്‍ശിക്കാവുന്ന മഹാകാലേശ്വര ഭസ്മാരതിയാണ് ഈ യാഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

 

യാഗത്തിന്റെ ഒന്നാം ദിവസം അതികഠിനമായ ചൂടിനാല്‍ പ്രകൃതി നിലകൊണ്ടിരുന്നു എന്നാല്‍ വൈകുന്നേരം 6.45 ന് ഭസ്മാരതി തുടങ്ങുന്ന സമയമായപ്പോള്‍ പെട്ടെന്ന് ഇരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ യാഗശാലയിലെ 500 മീറ്റര്‍ ചുറ്റളവില്‍ മാത്രം പെരുമഴയുടെ കേന്ദ്രമായി മാറി. ഭഗവാന്‍ ദേവേന്ദ്രന്റെ യാഗശാലയിലെ സാന്നിധ്യമാണ് മഴയായി എത്തിയത്. ഭസ്മാരതി തുടങ്ങിയപ്പോള്‍ ആരംഭിച്ച മഴ 20 മിനിട്ട് നീണ്ട ഭസ്മാരതി അവസാനിച്ചപ്പോള്‍ പെട്ടെന്ന് അവസാനിക്കുകയും ചെയ്തത് യാഗശാലയിലെത്തിയ ഭക്തജനങ്ങളെ യാഗത്തിന്റെ പ്രഥമ ദിവസം തന്നെ അത്ഭുതഭരിതരാക്കി.

 

 

എന്നാല്‍, അഞ്ചാം ദിവസമായ ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന വസോര്‍ധാര ചടങ്ങിനിടയില്‍ മഹാബ്രഹ്‌മകുണ്ഡത്തിലെ അഗ്‌നിയില്‍ തെളിഞ്ഞ ഭഗവാന്റെ ശരഭേശ്വര രൂപം ഭക്തരെ അക്ഷരം പ്രതി ഞെട്ടിച്ചു. ഓരോ ദിവസവും യാഗാഗ്‌നിയില്‍ ഓരോ രൂപം വരും എങ്കിലും യാഗസ്ഥലത്തെ ഭക്തജനങ്ങളുടെ നഗ്നനേത്രത്തില്‍ ചൊവ്വാഴ്ചയാണ് വിശ്വരൂപം ദര്‍ശിക്കുവാന്‍ കഴിഞ്ഞത്. ഇതിന്റെ ചിത്രം സമീപത്തു തന്നെ ഉണ്ടായിരുന്ന ഒരാള്‍ പകര്‍ത്തി.

 

ഓരോ പൂജയുടെ സമയത്തും ഇന്ദ്രദേവന്റെ സാന്നിധ്യം അറിയിച്ച് മഴ പെയ്യുന്നതും. ഡ്രൈ ഫ്രൂട്ട്സിനാന്‍ അലങ്കരിക്കുന്ന മഹാകാലേശ്വര മുഖച്ഛാര്‍ത്തില്‍ ഉണ്ടാകുന്ന ഭാവ വ്യത്യാസങ്ങളും ആയിരക്കണക്കന് ഭക്തരെ അതിശയിപ്പിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് അവരുടെ പൂര്‍വികര്‍ക്കുള്ള മോഷപ്രാപ്തിക്കും തങ്ങള്‍ക്കും കുടുംബത്തിനും സര്‍വ്വ രോഗനിവാരണത്തിനും സര്‍വ്വ ഐശ്വര്യത്തിനും സകല വിധ സൗഭാഗ്യങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥനാ നിരതരാകുവാന്‍ മാങ്കുളത്തേക്ക് ഒഴുകിയെത്തുന്നത്.

 

 

പതിമൂന്നാം തീയതി ലോകത്തിന്റെ ശനിബാബ എന്നറിയുന്ന സൂര്യവംശി ഇന്റര്‍നാഷണല്‍ ശനീശ്വര അഖാഡയുടെ മുഖ്യനും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ശനീശ്വര സന്യാസിമാരുടെ മുഖ്യനുമായ ആചാര്യ ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വര്‍ ദേവേന്ദ്രര്‍ സ്വാമിജി എത്തിച്ചേരുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അഘോര മഹാ ശനീശ്വര യജ്ഞത്തിന് ലോകത്തിന്റെ ശനിബാവയെന്നറിയപ്പെടുന്ന ദേവേന്ദ്രസ്വാമിജി മുഖ്യ കാര്‍മികത്വം വഹിക്കുന്നു. അതോടൊപ്പം മഹാകാലേശ്വരി പൂജയ്ക്ക്‌കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ തന്ത്രി ഡോക്ടര്‍ രാമചന്ദ്ര അഡിഗ മുഖ്യ കാര്‍മികത്വം വഹിക്കുന്നു.

 

പതിനാറാം തീയതി വൈകുന്നേരം ഭസ്മാരതിക്ക് ശേഷം എട്ടരയോടുകൂടി ആഴിമലയില്‍ അഹോരമഹാകാലഭൈരവ യജ്ഞസങ്കല്‍പ മോഷ സമര്‍പ്പണത്തോടു കൂടി മഹാകാലേശ്വരയാഗം പര്യവസാനിക്കും.

 

 

 

 

 

 

OTHER SECTIONS