സര്‍പ്പദൈവങ്ങളുടെ അനുഗ്രഹത്താല്‍ കുടുംബത്തിന് ഐശ്വര്യം

By Web Desk.18 04 2021

imran-azhar

 

 

സര്‍പ്പദൈവങ്ങളുടെ അനുഗ്രഹമുണ്ടെങ്കില്‍ സല്‍സന്താനലബ്ധിയും കുടുംബ ഐശ്വര്യവും ഉണ്ടാകും. ഹൈന്ദവ ഭവനങ്ങളില്‍ നാഗാരാധന പതിവായിരുന്നു. കാവുകള്‍ ശുദ്ധിവരുത്തി നാഗ ദൈവങ്ങളെ കുടിയിരുത്തി ആരാധിച്ചിരുന്നു. സര്‍പ്പാരാധന മുടങ്ങിയാല്‍ കുടുംബങ്ങള്‍ ശിഥിലമാകും.

 

വാസ്തുശാസ്ത്ര വിധിപ്രകാരം ഗൃഹനിര്‍മ്മാണത്തിനായി ഭൂമിപൂജ ചെയ്യുമ്പോള്‍ നാഗദൈവങ്ങള്‍ക്ക് പൂജകള്‍ ചെയ്യണം. സര്‍പ്പദേവതകള്‍ക്ക് വിധിച്ചിട്ടുള്ള സ്ഥാനങ്ങളില്‍ ചിത്രകൂടമുണ്ടാക്കി പ്രതിഷ്ഠിക്കുകയും പൂജകള്‍ മുടങ്ങാതെ ചെയ്യുകയും വേണം.


എല്ലാ മാസത്തിലെയും ആയില്യം നാളിലാണ് ആയില്യപൂജ നടത്തുന്നത്. സര്‍പ്പദോഷമകറ്റാന്‍ ഉത്തമ മാര്‍ഗവുമാണിത്. സൂര്യനാണ് നാഗരാജന്റെ ദേവത. സൂര്യഭഗവാന് പ്രാധാന്യമുള്ള ഞായറാഴ്ച ദിവസം നാഗപൂജ ശ്രേഷ്ഠമാണ്. ആയില്യം നക്ഷത്രവും ഞായറാഴ്ചയും ഒത്തു വരുന്ന ദിനമാണ് 2018 ജൂലൈ 15 .അന്നേദിവസം വ്രതാനുഷ്ഠാനത്തോടെ നാഗരാജാവിനെ വണങ്ങുന്നത് ഉത്തമമാണ്.

 

 

 

OTHER SECTIONS