ആദ്യ സൂര്യഗ്രഹണം ഏപ്രില്‍ 20ന് ; മൂന്ന് രാശിക്കാര്‍ക്ക് ഉത്തമ സമയം

By parvathyanoop.16 03 2023

imran-azhar



ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രില്‍ 20 ന് നടക്കും. ജ്യോതിഷ പ്രകാരം ഗ്രഹണ സമയത്ത് സൂര്യന്‍ മേടരാശിയിലാണ് ഉണ്ടാവുക.. എന്നാല്‍ ഈ ഗ്രഹണം ഇന്ത്യയില്‍ കാണാന്‍ കഴിയില്ല.

 

ഇതിന്റെ ഭാഗമായി ഈ മൂന്ന് രാശിക്കാരുടേയും സൂര്യഗ്രഹണം വളരെ നല്ല സൂചനയായിട്ടാണ് കാണുന്നത്.രാവിലെ 7.04 മുതല്‍ ഉച്ചയ്ക്ക് 12.29 വരെയായിരിക്കും ഈ ഗ്രഹണത്തിന്റെ സമയദൈര്‍ഘ്യം ഉളളത്.

 

ഇടവം

 

ഇടവം രാശിക്കാര്‍ക്ക് സൂര്യഗ്രഹണ സമയത്ത് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. മേടത്തിലെ സൂര്യന്‍ സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുന്നു. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും.

 

മിഥുനം

 


മിഥുന രാശിക്കാര്‍ക്ക് സൂര്യഗ്രഹണം വളരെ ഗുണകരമാണ്. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ പുനരാരംഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.


ധനു

 

സൂര്യഗ്രഹണ സമയത്ത് ജീവിതത്തില്‍ സന്തോഷം ഉണ്ടാകുന്നു. തൊഴിലിലും ബിസിനസിലും ലാഭം ഉണ്ടാകും. കരിയറില്‍ പുരോഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.