By Web Desk.26 09 2023
ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍
ഗൃഹ രാജാവായ ആദിത്യന്‍ സെപ്റ്റംബര്‍ 17 ന് ഉച്ചക്ക് 1.30 ന് ചിങ്ങം രാശിയില്‍ നിന്ന് കന്നിരാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉദ്ദേശം 30 ദിവസത്തോളം കന്നിരാശിയില്‍ തുടരുകയും ചെയ്യുന്നു. സര്‍വ്വചരാചരങ്ങള്‍ക്കും ഊര്‍ജ്ജത്തിന്റെ സ്രോതസ്സ് ആയ സൂര്യന്‍ കന്നിരാശിയില്‍ സംക്രമിക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് ഗുണവും ചില രാശിക്കാര്‍ക്കു ദോഷവും സംഭവിക്കുന്നു. മുഴുവന്‍ രാശിക്കാരുടെയും ഈ ആഴ്ചത്തെ ഫലങ്ങള്‍.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ½)
മികച്ചഫലങ്ങള്‍ ആയിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. കാലങ്ങളായി മുടങ്ങിക്കിടന്ന കോടതി വ്യവഹാരങ്ങള്‍ക്ക് അനുകൂല തീര്‍പ്പ് ഉണ്ടായേക്കാം. ശത്രുക്കള്‍ ശക്തരാകുന്ന കാലമാണ്. തീരുമാനങ്ങള്‍ എടുക്കുന്നതിന് കാലതാമസം വരുത്തുന്നത് പ്രതികൂലമായി ബാധിക്കാന്‍ കാരണമാകും.
ഇടവം (കാര്‍ത്തിക¾, രോഹിണി, മകയിരം ½)
പല തരത്തിലുള്ള തടസങ്ങളും നേരിടേണ്ടിവരുന്ന ആഴ്ചയാണ് ഇവര്‍ക്കുണ്ടാകുക. ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍, പ്രത്യേകിച്ച് ശാസ്ത്രരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് ഏറെ മെച്ചമാണ്. സന്താനങ്ങള്‍ക്കും അനുകൂല സമയമാണ്.
മിഥുനം (മകയിരം½, തിരുവാതിര, പുണര്‍തം¾)
മാനസിക പിരിമുറുക്കം കുടുംബങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ദുരനുഭവം എന്നിവയ്ക്ക് സാധ്യത കാണുന്നു. വാഹനപകടങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധയോടെ യാത്ര ചെയ്യണം. വസ്തുവകകളോ, വീടോ വാങ്ങുന്നതിന് ഈ കാലം വളരെ അനുയോജ്യമാണ്.
കര്‍ക്കിടകം (പുണര്‍തം ¼, പൂയം, ആയില്യം)
എല്ലാകാര്യങ്ങളിലും ആനുകൂല്യം ലഭിക്കും. നിങ്ങളുടെ പ്രവര്‍ത്തനഫലമായി ഏതുപ്രതിസന്ധികളെയും അതിജീവിക്കാന്‍ കഴിയും. ആത്മീയ കാര്യങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും താത്പര്യം കാണിക്കും. തൊഴില്‍ സാധ്യത വര്‍ധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം¼)
അപ്രതീക്ഷിതമായ സന്തോഷ വാര്‍ത്ത തേടിയെത്തിയേക്കാം. കാലങ്ങളായി ലഭിക്കാതിരുന്ന ധനം തിരികെ ലഭിച്ചേക്കാം. ബന്ധുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും അപമാനം നേരിടാന്‍ സാധ്യത കാണുന്നു. തീരുമാനങ്ങള്‍ ശ്രദ്ധയോടെ വേണം എടുക്കേണ്ടത്.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½) ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. സര്‍ക്കാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പിന്തുണ ലഭിക്കും. വിവാഹകാര്യങ്ങളില്‍ കാലതാമസം നേരിടുന്നതിന് സാധ്യത കാണുന്നു. കോപം നിയന്ത്രിക്കേണ്ടത് കുടുംബത്തിലും സമൂഹത്തിലും അസ്വാരസ്യങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനു കാരണവുമാകും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
പലതരത്തിലുള്ള പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും നിങ്ങളുടെ ഈആഴ്ച. പല കാര്യങ്ങളിലും വിജയം കണ്ടെത്താന്‍ കഠിനപ്രയത്നം വേണ്ടി വരും. ധനപരമായി മെച്ചമാണെങ്കിലും ആരോഗ്യം ശ്രദ്ധിക്കേണ്ടി വരും. സന്താനങ്ങള്‍ക്ക് വിവാഹാദി ആലോചനകള്‍ക്കും അനുകൂല സമയമാണ്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ഈ രാശിക്കാര്‍ക്ക് ശോഭനമായൊരു ഭാവി കണ്ടെത്തുന്നതിന് അനുകൂലമാണ്. സഹോദരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വളരെയധികം പിന്തുണ ലഭിക്കും. നിങ്ങള്‍ ആഗ്രഹിച്ച തൊഴില്‍ കണ്ടെത്തുന്നതിന് പ്രയാസം ഉണ്ടാകില്ല. വാഹന ഉപയോഗം ശ്രദ്ധയോടെ വേണം.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ഉന്നതവ്യക്തികളുമായുള്ള സഹകരണം മൂലം ബഹുമാനവും സ്ഥാനനേട്ടവും വന്നുചേരും. നിങ്ങളുടെ ഭാവി സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം കൈകൊള്ളുന്നതിനു ഏറ്റവും അനുയോജ്യമായ ആഴ്ചയാണ്. സാമ്പത്തികമായി ഉന്നതിയും വന്നുചേരും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
മത്സര പരീക്ഷകളിലും, ഏര്‍പ്പെടുന്ന മറ്റു കാര്യങ്ങളിലും വിജയം കൈവരിക്കും. കാലങ്ങളായി നിങ്ങള്‍ ആഗ്രഹിച്ചിരുന്ന തൊഴില്‍ നിങ്ങള്‍ക്ക് വന്നുചേരും. പൂര്‍വികസ്വത്തു ലഭിക്കാന്‍ സാധ്യത കാണുന്നു. മാതാപിതാക്കളുടെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
നിങ്ങളുടെ കരിയറില്‍ അത്ര മെച്ചമല്ലാത്ത ഒരു വാരമായിരിക്കും. ഭാഗ്യാനുഭവങ്ങള്‍ അകന്നുനില്‍ക്കുന്ന സമയമായതിനാല്‍ ശുഭകാര്യങ്ങള്‍ ഈ രാശിക്കാര്‍ ഈ ആഴ്ച ആരംഭിക്കരുത്. വ്യക്തിപരമായ ചില അടുപ്പങ്ങള്‍ ശത്രുതയ്ക്ക് കാരണമായേക്കാം.
മീനം (പൂരുരുട്ടാതി ½, ഉതൃട്ടാതി, രേവതി)
പങ്കെടുത്ത മത്സരപരീക്ഷകളില്‍ നിന്ന് നിങ്ങള്‍ക്ക് അനുകൂലഫലം പ്രതീക്ഷിക്കാം. പ്രവര്‍ത്തിക്കുന്ന തൊഴില്‍ മേഖലയില്‍ അനുകൂലമായ ഫലങ്ങള്‍ വന്നുചേരും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യത കാണുന്നു. സാമ്പത്തികമായി മെച്ചമായിരിക്കും.
(ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍: 8547014299)