രാശിമാറ്റമുണ്ടായ ഗുരുവിന്റെ സ്വാധീനം; അനുകൂല പ്രതികൂല ഫലങ്ങള്‍

By Web Desk.18 09 2023

imran-azhar

 

 


ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍

 


സെപ്റ്റംബര്‍ 17 മുതല്‍ സൂര്യന്‍ കന്നിരാശിയിലേക്കു കടക്കുന്നു. സെപ്റ്റംബര്‍ 5 മുതല്‍ രാശിമാറ്റം സംഭവിച്ച ഗുരുവും ഈ ആഴ്ചയിലെ ഫലങ്ങളെ അനുകൂലമായും പ്രതികൂലമായും സ്വാധീനിക്കുന്നു. പതിനൊന്നു മാസങ്ങള്‍ക്കുശേഷമേ സൂര്യന്‍ ഇനി കന്നിരാശിയിലേക്കു സംക്രമണം നടത്തുകയുള്ളു. എല്ലാ രാശിക്കാരുടേയും പൊതുഫലങ്ങള്‍.

 

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

 

മത്സരപരീക്ഷകളില്‍ നല്ല വിജയം നേടാന്‍ കഴിയും രോഗാതുരര്‍ക്ക് ശമനം ഉണ്ടാകും. വിദേശത്തുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. അനാവശ്യചെലവുകള്‍ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷ നേടുന്നതിന് സഹായകരമാകും.

 

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

 

സന്താനങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ വന്നുചേരും. മത്സരപരീക്ഷകളില്‍ ഉന്നതവിജയം നേടും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കന്‍ അവസരം ലഭിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കാണുന്നു. സന്താനങ്ങള്‍ക്ക് ഗുണകാലമാണ്.

 

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

 

ബിസിനസിലും ജോലിയിലും ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പുതിയ ജോലി അന്വേക്ഷിക്കുന്നവര്‍ക്ക് സമയം അത്ര അനുകൂലമല്ല. വാക്കുകളിലും പെരുമാറ്റത്തിലും നിയന്ത്രണം ഉണ്ടാകുന്നതിലൂടെ അപ്രീതികളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയും. സാമ്പത്തികമായി ഗുണകരമായ ദിവസങ്ങള്‍ ആണ്.

 

കര്‍ക്കിടകം (പുണര്‍തം ¼, പൂയം, ആയില്യം)

 

ആത്മവിശ്വാസം നിറഞ്ഞ കാലങ്ങള്‍ ആയിരിക്കും ഈ രാശിക്കാര്‍ക്ക്. അതിനാല്‍, ഇടപെടുന്ന എല്ലാകാര്യങ്ങളിലും വിജയം നേടാന്‍ കഴിയും. സ്ഥലമോ, വീടോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം ആണ്. സന്താനങ്ങള്‍ മുഖേന മന:സുഖത്തിന് കുറവ് നേരിടാം.

 

ചിങ്ങം (മകം, പൂരം, ഉത്രം ¼)

 

സന്താനങ്ങള്‍ക്ക് ദൂരസ്ഥലങ്ങളില്‍ തൊഴില്‍ ലഭിക്കുന്നതിന് അവസരം വന്നുചേരും. മേലുദ്യോഗസ്ഥരില്‍ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പേരും പ്രശസ്തിയും അംഗീകാരവും ലഭിക്കും. ക്രയവിക്രയങ്ങളില്‍ നഷ്ടം നേരിടാന്‍ ഇടവരും. തെറ്റിദ്ധാരണകള്‍ക്ക് പാത്രമാകും.

 

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

 

അനാവശ്യവാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് ശത്രുക്കളെ സമ്പാദിക്കുന്നതിന് ഇടനല്‍കും. ശരീര ക്ലേശത്തിന് ഇടവരും. അച്ചടക്കത്തോടെയുള്ള ജീവിതം നയിക്കുന്നതിനാല്‍ ധനസ്ഥിതി ഉയരാന്‍ സാധ്യത കാണുന്നു. ജോലിക്ക് ശ്രമിക്കുന്ന സന്താനങ്ങള്‍ക്ക് താമസംവിനാ അത് ലഭിക്കും.

 

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

 

അപ്രതീക്ഷിതമായി ധനലാഭം വന്നുചേരും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ബന്ധുസമാഗമത്തിനും ഇഷ്ടഭക്ഷണത്തിനും അവസരം ഉണ്ടായേക്കാം. തൊഴില്‍രഹിതര്‍ക്ക് അവസരം ലഭിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും.

 

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

 

വരവിനേക്കാള്‍ ചിലവ് വരുമെന്നതിനാല്‍ ശ്രദ്ധ വേണം. മുതിര്‍ന്നവരില്‍ നിന്നും ഗുരുക്കന്‍മാരില്‍ നിന്നും പ്രീതി നേടിയെടുക്കാന്‍ കഴിയും. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വന്നുചേരും.

 

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

 

കാര്‍ഷികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നഷ്ടത്തിന് ഇടവന്നേക്കാം. സന്താനങ്ങള്‍ക്ക് തൊഴിലില്‍ അഭിവൃദ്ധിക്ക് സാധ്യത കാണുന്നു. സാഹസിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം വന്നുചേരാം.

 

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

 

അമിത ചിലവ് നിമിത്തം സാമ്പത്തികമായി കഷ്ടത നേരിട്ടേക്കാം. എതിര്‍പ്പുകളെ അതിജീവിക്കാന്‍ കഴിയും. കുടുംബത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്കും കലഹത്തിനും സാധ്യത കാണുന്നതിനാല്‍ വാക്കുകള്‍ സൂക്ഷിക്കണം. വസ്തുവകകള്‍ വില്‍ക്കുന്നതിനിടവരും.

 

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

 

ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. കച്ചവടക്കാര്‍ക്ക് വളരെയധികം പുരോഗതി ഉണ്ടാകുന്ന സമയമാണ്. ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവരുമെന്നതിനാല്‍ തര്‍ക്കവിഷയങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ശ്രദ്ധിക്കണം. ആഢംബര കാര്യങ്ങളില്‍ ശ്രദ്ധിക്കും.

 

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

 

കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് നല്ല രീതിയില്‍ അയവുണ്ടാകും. മാതൃഗുണംപ്രതീക്ഷിക്കാം. ദേഷ്യം നിയന്ത്രിക്കുന്നതിലൂടെ ശത്രുക്കളുടെ ബാഹുല്യം കുറയ്ക്കുന്നതിന് സാധിക്കും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും.

 

(ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍: 8547014299)

 

 

 

OTHER SECTIONS